HOME
DETAILS

സ്‌കൂളുകള്‍ അടുത്ത വര്‍ഷത്തോടെ ഹൈടെക് ആകും: അന്‍വര്‍ സാദത്ത്

  
backup
November 24 2016 | 04:11 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7

കണ്ണൂര്‍: കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍-എയ്ഡഡ് ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസ് മുറികളും ഐ.ടി ലാബുകളും ഹൈടെക് ആക്കാനുളള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്ന് ഐ.ടി അറ്റ് സ്‌കൂള്‍ എക്‌സി. ഡയരക്ടര്‍ കെ അന്‍വര്‍ സാദത്ത്. ഹൈടെക് ആക്കുന്നതിനു മുന്നോടിയായി ഓണ്‍ലൈന്‍ സര്‍വെയില്‍ വിവരങ്ങള്‍ നല്‍കുന്നതിനായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച സ്‌കൂള്‍ ഐ.ടി കോഓര്‍ഡിനേറ്റര്‍മാരുടെ ശില്‍പശാലയില്‍ വീഡിയോ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഐ.ടി അറ്റ് സ്‌കൂളിന്റെ നേതൃത്വത്തില്‍ കംപ്യൂട്ടര്‍ ലാബ്, ബ്രോഡ് ബാന്റ് ഇന്റര്‍നെറ്റ്, ക്ലാസ് മുറികളില്‍ ലാപ്‌ടോപ്-പ്രൊജക്ടര്‍-ശബ്ദസംവിധാനം, നെറ്റ്‌വര്‍ക്കിങ്ങ് എന്നിവ ഏര്‍പ്പെടുത്തും. ഇതിനു സജ്ജമാകുന്ന വിധം ക്ലാസ് മുറികളും ലാബും സുരക്ഷിതമാക്കല്‍, പെയിന്റിങ്, പൊടിശല്യമില്ലാത്ത ക്ലാസ് മുറികള്‍, സുരക്ഷിതമായ വൈദ്യുതീകരണം, മേല്‍ക്കൂരകള്‍ എന്നിവ അതത് സ്‌കൂളുകള്‍ പൂര്‍ത്തിയാക്കണം. മുഴുവന്‍ അധ്യാപകര്‍ക്കും കംപ്യൂട്ടര്‍ പരിശീലനം, എല്ലാ വിഷയങ്ങളും ഐ.സി.ടി ഉപയോഗിച്ച് പഠിപ്പിക്കാനുള്ള പരിശീലനം തുടങ്ങിയ അക്കാദമിക് പ്രവര്‍ത്തനങ്ങളും നടപ്പാക്കും. ഡിസംബര്‍ 5നു മുമ്പ് സ്‌കൂളുകള്‍ ഓണ്‍ലൈന്‍ വിവരങ്ങള്‍ നല്‍കണം. ആദ്യം സജ്ജമാകുന്ന സ്‌കൂളുകളുടെ ക്ലാസ്മുറികള്‍ ആദ്യഘട്ടത്തില്‍ പരിഗണിക്കും. ജില്ലാതല ശില്‍പശാലകള്‍ ജില്ലാ റിസോഴ്‌സ് സെന്റര്‍, ഐ.ടി അറ്റ് സ്‌കൂള്‍ കണ്ണൂര്‍, ബി.ഇ.എം.പി.എച്ച്.എസ് തലശ്ശേരി, സീതി സാഹിബ് എച്ച്.എസ്.എസ് തളിപ്പറമ്പ് തുടങ്ങിയ കേന്ദ്രങ്ങളിലായാണ് നടന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago