HOME
DETAILS
MAL
വിശ്വാസം പൂര്‍ണമാകണമെങ്കില്‍ പ്രവാചക സ്നേഹം അനിവാര്യം: കബീര്‍ ബാഖവി
backup
November 24 2016 | 05:11 AM
തൃക്കരിപ്പൂര്‍: വിശ്വാസം പൂര്‍ണമാകണമെങ്കില്‍ പരമമായ പ്രാവചക സ്നേഹം അനിവാര്യമാണെന്നും ബാഹ്യപ്രകടനങ്ങള്‍ക്കപ്പുറം വിശ്വാസിയുടെ ഹൃദയാന്തരങ്ങളില്‍ നിന്നാണു പ്രവാചക സ്നേഹം ഉണ്ടാവേണ്ടതെന്നും പ്രമുഖ പ്രഭാഷകന്‍ ഹാഫിസ് അഹമ്മദ് ഖബീര്‍ ബാഖവി അഭിപ്രായപ്പെട്ടു. തൃക്കരിപ്പൂര്‍ ജെംസ് ഇംഗ്ളീഷ് മീഡീയം സ്കൂള്‍ തൃക്കരിപ്പൂര്‍ മിനി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച റബീഅ് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ഒ.ടി അഹമ്മദ് ഹാജി അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹമ്മദ് മൗലവി ദുആ മജ്ലിസിനു നേതൃത്വം നല്കി.
സയ്യിദ് ടി.കെ പൂക്കോയതങ്ങള്‍, സയ്യിദ് നജ്മുദ്ദീന് തങ്ങള്‍ ഹദ്രോസി മംഗലാപുരം, സയ്യിദ് സഫ്വാന് തങ്ങള്‍, കെ.ടി അബ്ദുല്ല ഫൈസി, താജുദ്ദീന് ദാരിമി പടന്ന, നാഫിഅ് അസ്അദി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."