വിദ്യാര്‍ഥികള്‍ പുകയില ഉല്പന്നങ്ങളില് മയങ്ങുന്നു;അധികൃതര്‍ മൗനത്തില്‍
കായംകുളം: പ്രദേശത്തെ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ പട്ടാപ്പകല്‍ പുകയില ഉല്പന്നങ്ങള് പരസ്യമായി ഉപയോഗിക്കുന്നത് കണ്മുന്നില് കണ്ടിട്ടും അധികൃതര്‍ മൗനത്തില്‍.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ നഗരത്തിലെ ചില ഒഴിഞ്ഞ പ്രദേശങ്ങളിലുള്ള കടകളില്‍ നിന്ന് പുകയില ഉല്പന്നങ്ങള് വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. നഗരത്തിന്റെ പടിഞ്ഞാറ് ഭാഗങ്ങളില്‍ തമ്പടിക്കുന്ന വിദ്യാര്‍ത്ഥികളുടെ കൈവശം നിരോധിത പുകയില ഉത്പന്നങ്ങളും കഞ്ചാവും മദ്യവും പല തവണ നാട്ടുകാര്‍ പിടികൂടിയിട്ടുണ്ട്. എന്നാല്‍ ഇത് ചോദ്യം ചെയ്ത സ്ത്രീകളടക്കമുള്ളവര്‍ക്കെതിരെ ഇവര്‍ അക്രമം അഴിച്ച് വിടുന്നത് കാരണം പലപ്പോഴും ഇവരെ ആരും ചോദ്യം ചെയ്യാന്‍ തയ്യാറാവുകയില്ല എന്നതാണ് ഇവര്‍ക്ക് പ്രചോദനം. ബിവറേജുകളില്‍ നിന്നും മറ്റും ലഹരി ഉല്പന്നങ്ങള് എത്തിച്ച് കൊടുക്കുന്ന മുതിര്‍ന്നവരടക്കമുള്ള വന്‍ സംഘം ഇവിടെ വിലസുന്നുണ്ട്.
അതേ സമയം കായംകുളത്തെയും പരിസര പ്രദേശങ്ങളിലേയും സ്കൂള്‍ പരിസരങ്ങളിലെ കടകളില്‍ നിരോധിത പാന്മസാലകളടക്കം വില്‍ക്കുന്നതും ഇത്തരക്കാര്‍ക്ക് ഏറെ ഫലം ചെയ്യുന്നു. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് കടകളില്‍ നിന്നും ലഹരി ഉല്പന്നങ്ങള് വില്‍ക്കരുത് എന്ന നിയമവും, സ്കൂള്‍ പരിസരങ്ങളില്‍ ലഹരി ഉല്പന്നങ്ങള് വില്‍ക്കരുതെന്ന നിയമവും നഗ്നമായി ലംഘിക്കുകയാണ് ഇവിടെ.
എന്നാല്‍ ഈ വിവരങ്ങള്‍ മാധ്യമ പ്രവര്‍ത്തകരടക്കം എക് സൈസ് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഒരു നടപടികളും സ്വീകരിച്ചില്ലെന്നു മാത്രമല്ല സ്കൂളുകളില്‍ നടത്തേണ്ട ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ പോലും ഇവിടുത്തെ സ്കൂളുകളില്‍ നടത്തുവാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."