ഡയാലിസിസ് യൂണിറ്റ്: കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം
തുറവൂര്‍: തുറവൂര്‍ താലൂക്കാശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ എ എം.ആരിഫ് എം.എല്‍.എ.യും ആരോഗ്യ വകുപ്പും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കെ.പി.സി.സി.സെക്രട്ടറി എം.കെ.അബ്ദുള്‍ ഗഫൂര്‍ ഹാജി കുറ്റപ്പെടുത്തി.
എ.എന്‍.കെ.ഫൗണ്ടേഷന് ഇതു വരെ നാലര ലക്ഷം രൂപ നല്‍കിക്കഴിഞ്ഞു.എഴുപത്തിയഞ്ച് ലക്ഷം രൂപ മുടക്കി അരൂരിലെ വ്യവസായികളായ രണ്ട് സഹോദരന്മാരാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അഞ്ചു മെഷീനുകള്‍, ആര്.ഒ. പ്ലാന്റ് എന്നിവയടങ്ങുന്ന യൂണിറ്റ് സ്ഥാപിച്ചത്.രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണിപ്പോള് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്.
മാസത്തില്‍ നൂറ്റി ഇരുപത്തിയഞ്ച് ഡയാലിസിസ് നിലവില്‍ നടക്കുമായിരുന്നു. ഒരു രോഗിക്ക് ഒരാഴ്ചയില്‍ മൂന്ന് ഡയാലിസിസ് എന്ന ക്രമത്തിലാണ് നടന്നിരുന്നത് 75 ലക്ഷം രൂപ മുടക്കി യുണിറ്റ് ആരംഭിച്ചവര്‍ തന്നെ ഇത് സംരക്ഷിക്കേണ്ട സ്ഥിതിയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.കെ.എസ്.ഡി.പി.ചെയര്മാന് സി.ബി.ചന്ദ്രബാബുവും താനും ഇടപെട്ടതിന്റെ ഫലമായിട്ടാണ് തുറവൂര്‍ താലൂക്കാശുപത്രിയില്‍ യൂണിറ്റ് സ്ഥാപിച്ചത്.മരുന്നു വാങ്ങാനാവശ്യമായ പണം നല്‍കാമെന്ന് കെ.സി വേണുഗോപാല്‍ എം.പി.ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍ ടെക്നീഷ്യന്മാര്ക്ക് ശമ്പളം നല്കല് പ്രതിസന്ധിയിലാണെന്ന് അബ്ദുള്‍ ഗഫൂര്‍ ഹാജി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."