ശബരിമല സീസണ്‍:കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്ന് എന്‍.സി.പി
കോട്ടയം: ശബരിമല സീസണ്‍ ആരംഭിച്ചിട്ടും ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ എത്തുന്ന കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ തീര്‍ഥാടകരെ ദുരിതത്തിലാക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ആനന്ദക്കുട്ടന്‍ ആവശ്യപ്പെട്ടു .
അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ദുരിതമനുഭവിക്കുകയാണ്. ആവശ്യത്തിന് ശൗചാലയങ്ങള്‍ ഇല്ലാത്തതിനാല്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനും പോലും കഴിയാത്ത അവസ്ഥയാണ്. പലപ്പോഴും റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പ്രാഥമിക കൃത്യം നിര്‍വഹിക്കേണ്ട അവസ്ഥയാണ്.
വൃത്തിഹീനമായ പാര്‍ക്കിങ് ഗ്രൗണ്ട് ടാര്‍ ചെയ്യണമെന്ന ആവശ്യവുമായി നിരവധി തവണ സ്ഥലം എം.പിയെ സമീപിച്ചെങ്കിലും നടപടിയുണ്ടാവാത്ത അവസ്ഥയാണ്. നിലവില്‍ റെയില്‍വേയും കുടുംബശ്രീയും ചേര്‍ന്നാണ് പാര്‍ക്കിങ് ഫീസ് പിരിക്കുന്നത്. 13 സ്ത്രീ ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.
ഇവര്‍ക്കുപോലും പ്രാഥമിക ആവശ്യം നിര്‍വഹിക്കാനുള്ള സൗകര്യപോലും ഇവിടെയില്ല. ശബരിമല സീസണ് മുമ്പ് എല്ലാം ശരിയാക്കുമെന്ന് എം.പി അവകാശപ്പെട്ടെങ്കിലും എല്ലാം പാഴ്‌വാക്കായി മാറിയിരിക്കുകയാണ്. മ
മണ്ഡലമകരവിളക്കിന് സീസണ്‍ അടുക്കുന്നതോടെ കൂടുതല്‍ അയ്യപ്പഭക്തര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തുന്നതോടെ ആവശ്യത്തിന് വെള്ളം പോലും ലഭിക്കാത്ത അവസ്ഥയാണുണ്ടാവുക.
ഉടന്‍ നടപടിയില്ലെങ്കില്‍ അയ്യപ്പഭക്തരെ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും പി. കെ. ആനന്ദക്കുട്ടന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."