HOME
DETAILS

വടക്കാഞ്ചേരി ഉപജില്ലാ സ്‌കൂള്‍ കലോത്സവം 26 മുതല്‍

  
backup
November 24 2016 | 06:11 AM

%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%89%e0%b4%aa%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b5%8d

വടക്കാഞ്ചേരി: അമ്പത്തിയേഴാമത് വടക്കാഞ്ചേരി ഉപജില്ല സ്‌കൂള്‍ കലോത്സവം 26 മുതല്‍ 30 വരെ നഗരസഭയിലെ മുണ്ടത്തിക്കോട് വെച്ച് നടക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എന്‍.എസ്.എസ് വൊക്കേഷ്ണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ദേശവിദ്യാലയം എല്‍.പി സ്‌കൂള്‍, പാതിരിക്കോട്ടുകാവ് ക്ഷേത്ര മൈതാനം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. 13 വേദികളിലായാണ് മത്സരങ്ങള്‍. ഉപജില്ലയിലെ 114 സ്‌കൂളുകളില്‍ നിന്നുള്ള ഏഴായിരത്തോളം വിദ്യാര്‍ഥി പ്രതിഭകള്‍ മാറ്റുരക്കും.
28ന് കാലത്ത് 9ന് പതാക ഉയരും. തുടര്‍ന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. അനില്‍ അക്കര എം.എല്‍.എ അധ്യക്ഷനാകും. സിനിമാ താരങ്ങളായ നന്ദകിഷോര്‍, രചന നാരായണന്‍ കുട്ടി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. 30 നാണ് സമാപന സമ്മേളനം. 26 ന് കാലത്ത് 8 മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് സ്റ്റേജിതര മത്സരങ്ങളാണ്.
28 മുതലാണ് കലാമത്സരങ്ങള്‍ മത്സര വേദികള്‍ പ്ലാസ്റ്റിക് വിമുക്ത മാക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുള്ളതായും ശിവപ്രിയ അറിയിച്ചു. വടക്കാഞ്ചേരി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ എം.ആര്‍ സോമനാരായണന്‍, കൗണ്‍സിലര്‍ കെ. അജിത്കുമാര്‍, ജനറല്‍ കണ്‍വീനര്‍ എസ്. ശശികല, എ.ഇ.ഒ. പി.വി സിദ്ധിക്ക് എന്നിവരും പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല;  കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

International
  •  a month ago
No Image

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

International
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം

Kerala
  •  a month ago
No Image

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

Kerala
  •  a month ago
No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago
No Image

വയനാടിന്റെ അഭിമാനം അമന്യ

Kerala
  •  a month ago
No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago