HOME
DETAILS

രൂപയുടെ മൂല്യം കൂപ്പുകുത്തി: ഗള്‍ഫ് വിനിമയനിരക്കില്‍ വന്‍വര്‍ധന

  
backup
November 24 2016 | 18:11 PM

%e0%b4%b0%e0%b5%82%e0%b4%aa%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b5%82%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82-%e0%b4%95%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b5%81-2


റിയാദ്: അന്താരാഷ്ട്രതലത്തിലെ സാമ്പത്തിക ക്രയവിക്രയത്തില്‍ ഇന്ത്യന്‍ രൂപ കൂപ്പുകുത്തുന്നതോടെ ഗള്‍ഫ് കറന്‍സിയുമായുള്ള വിനിമയനിരക്കില്‍ റെക്കോര്‍ഡ് വര്‍ധന.
 മലയാളികളടക്കം ലക്ഷക്കണക്കിന് പ്രവാസികളുടെ ആശാകേന്ദ്രങ്ങളായ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ജോലി ആശങ്കയ്ക്കിടയില്‍ ഇത് തെല്ലൊരാശ്വാസമാണ് നല്‍കുന്നത്. സഊദി, ഖത്തര്‍, ഒമാന്‍ റിയാലുകളും യു.എ.ഇ ദിര്‍ഹം, ബഹ്‌റിന്‍, കുവൈത്ത് ദിനാറുമെല്ലാം ഉയര്‍ന്ന നിരക്കിലാണ്.
സഊദി റിയാല്‍ 18.33രൂപയ്ക്കാണ് വിപണനം നടക്കുന്നത്. ഒന്‍പതു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 18. 73 രൂപയാണ്  ഖത്തര്‍ റിയാലിന് ലഭിച്ചത്. എട്ടുമാസത്തെ ഉയര്‍ന്ന നിരക്കില്‍ 18.73 ദിര്‍ഹത്തിലാണ് യു.എ.ഇയുടെ നില. കുവൈത്ത് ദിനാറിന് 224.25 രൂപയാണ് ലഭിച്ചത്. ആറുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
അതേസമയം നാട്ടിലെ പ്രതിസന്ധി മൂലം പണമയക്കുന്നതില്‍ പ്രവാസികള്‍ അല്‍പം ശങ്കിച്ച് നില്‍കുകയാണ്.
പെട്ടെന്നുള്ള ആവശ്യത്തിന് പണമയക്കുന്നവരാണ് കൂടുതല്‍ പ്രതിസന്ധിയിലുള്ളതെന്ന് മണിഎക്‌സ്‌ചേഞ്ച് ഓഫിസുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നാട്ടിലെ പണപ്രതിസന്ധിതന്നെയാണ് നാട്ടിലേക്ക് പണയമക്കുന്നതില്‍ നിന്നു പ്രവാസികളെ പിന്നോട്ട് വലിയ്ക്കുന്നത്.
നിരക്ക് ഉയരുമ്പോള്‍ സാധാരണയുണ്ടാകാറുള്ള പണമൊഴുക്കൊന്നും ഇല്ലെന്ന് പണമിടപാട് സ്ഥാപനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ നാട്ടിലെ ബാങ്ക് അക്കൗണ്ടിലേക്ക് പണമയക്കുന്ന രീതിയില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago