HOME
DETAILS

അധികൃതരുടെ അനാസ്ഥ; ജില്ലയിലേക്ക് കഞ്ചാവ് കടത്ത് സജീവം

  
backup
May 20 2016 | 18:05 PM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a8%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a5-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2

പുല്‍പ്പള്ളി: കബനിതീരം വഴി വയനാട്ടിലേക്ക് കഞ്ചാവ് കടത്ത് സജീവമായിട്ടും ഇവരെ നിയന്ത്രിക്കാന്‍ എക്‌സൈസും പോലീസും തയ്യാറാക്കുന്നില്ലെന്ന് പരാതി.
കര്‍ണാടകയിലെ ഷിമോഗ, എച്ച്ഡി കോട്ട എന്നിവിടങ്ങളില്‍ നിന്നും ബൈരക്കുപ്പയിലെത്തിക്കുന്ന കഞ്ചാവ് കബനി നദി വഴി കൊട്ടത്തോണിയിലാണ് മരക്കടവ്, കൊളവള്ളി, തേന്‍മാവ്ക്കടവ് വഴിയാണ് ജില്ലയിലെത്തിക്കുന്നത്. ടൂറിസ്റ്റുകാരെന്ന വ്യാജേന ആഡംബര വാഹനങ്ങളില്‍ കബനിതീരത്ത് എത്തിയാണ് കഞ്ചാവുകടത്ത്.
ഇതിന് പുറമെ പുലര്‍ച്ചെയുള്ള ദീര്‍ഘദൂര ബസുകളിലും കഞ്ചാവ് കടത്ത് സജീവമാണ്. പുലര്‍ച്ചെയുള്ള ബസുകളില്‍ വാഹന പരിശോധന ഇല്ലാത്തതും കഞ്ചാവ് കടത്തുകാര്‍ക്ക് സഹായമാകുന്നു. സന്ധ്യാസമയങ്ങളിലും ആളൊഴിഞ്ഞ സമയങ്ങളിലും കര്‍ണാടകയിലെ മച്ചൂര്‍ വഴിയാണ് കഞ്ചാവ് കടത്ത് ഏറെയും.
പെരിക്കല്ലൂര്‍ പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിച്ചെങ്കിലും ലഹരി വസ്തുക്കള്‍ കടത്തുന്നത് തടയാന്‍ കഴിയുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെ ബൈരക്കുപ്പ കേന്ദ്രീകരിച്ചായിരുന്നു കഞ്ചാവ് മൊത്തവില്‍പ്പന നടത്തിയിരുന്നത്. എന്നാല്‍ ബൈരക്കുപ്പ പഞ്ചായത്ത് ലഹരി വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചതോടെ നാട്ടുകാരെ ഭയന്നാണ് സംഘം മച്ചൂര്‍ ഭാഗത്തേക്ക് താവളം മാറ്റിയത്.
രാത്രി കാലങ്ങളില്‍ എത്തിക്കുന്ന കഞ്ചാവ് ബന്ദിപ്പൂര്‍ വനമേഖലയിലൂടെ കര്‍ണാടക വനം വകുപ്പിന്റെ സഹായത്തോടെയാണ് കഞ്ചാവ് എത്തിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago
No Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്; ആദ്യ വിദേശ കാംപസ് ദുബൈയിൽ തുറക്കുന്നു

uae
  •  2 months ago
No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago
No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago