'സ്നേഹസ്പര്‍ശം' വിഭവസമാഹരണം: ഒന്നാംഘട്ടത്തില്‍ അഞ്ചുകോടി രൂപ
കോഴിക്കോട്: സ്നേഹസ്പര്‍ശം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ നവംബര്‍ 13നു നടത്തിയ വിഭവസമാഹരണത്തിന്റെ ആദ്യഘട്ടത്തില്‍ അഞ്ചു കോടി രൂപ ലഭിച്ചു.
ജില്ലയിലെ കിഡ്നി രോഗികള്‍ക്ക് ഡയാലിസിസിനും കിഡ്നി മാറ്റിവച്ചവര്‍ക്ക് മരുന്നിനും മൊബൈല്‍ ക്ലിനിക്ക്, മൂന്നു മാനസികാരോഗ്യ കേന്ദ്രങ്ങള്‍, എയ്ഡ്സ് കെയര്‍ സെന്റര്‍, അവയവദാന ബോധവല്‍ക്കരണ പരിപാടി എന്നിവയാണ് ലക്ഷ്യം.
രണ്ടാംഘട്ട വിഭവസമാഹരണം 27നു കോഴിക്കോട് കോര്‍പറേഷനിലും മുനിസിപ്പാലിറ്റികളിലും നടക്കും. ഇതിനോടനുബന്ധിച്ച് കോഴിക്കോട് സ്റ്റേഡിയം പരിസരത്തുനിന്ന് മാനാഞ്ചിറയിലേക്ക് വിളംബരജാഥ നടത്തി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, കോര്പറേഷന് കൗണ്‍സിലര്‍മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ നാഷനല്‍ സര്‍വിസ് സ്കീം, സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍, പാലിയേറ്റിവ് സ്നേഹസ്പര്‍ശം പ്രവര്‍ത്തകര്‍ ജാഥയില്‍ പങ്കെടുത്തു.
മാനാഞ്ചിറയില്‍ പ്രോവിഡന്‍സ് കോളജ് വിദ്യാര്‍ഥികളുടെ ഫ്ളാഷ് മോബും നടന്നു. നാളെ വൈകിട്ട് വടകര മുനിസിപ്പാലിറ്റിയിലും വിളംബരണ ജാഥ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."