സി.പി.എം-പൊലിസ് പകപോക്കല്‍; യു.ഡി.എഫ് നേതാക്കള്‍ ജയില്‍മോചിതരായി
കോഴിക്കോട്: കാരശ്ശേരി പഞ്ചായത്ത് സി.പി.എം ഭരണസമിതിയുടെ ദുര്‍ഭരണത്തിനും അഴിമതിക്കുമെതിരേ ഗ്രാമപഞ്ചായത്ത് ഓഫിസ് മാര്‍ച്ച് നടത്തിയതിന് കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത യു.ഡി.എഫ് നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചു.
താമരശേരി സെക്കന്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സമാധാനപരമായി മാര്‍ച്ച് നടത്തിയതിനാണ് സി.പി.എം-പൊലിസ് ഗൂഡാലോചന നടത്തി ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് പതിനാലോളം നേതാക്കളെ ജയിലിലടച്ചത്.
ജയില്‍ മോചിതരായ നേതാക്കള്‍ക്ക് കോഴിക്കോട് ജില്ലാ ജയില്‍ പരിസരത്ത് യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്നു സ്വീകരണം നല്കി. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, സെക്രട്ടറി നിഷാദ് കെ. സലീം, സംസ്ഥാന യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി അംഗം പി.ജി മുഹമ്മദ്, യുവജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. സത്താര്‍, പഞ്ചായത്ത് യു.ഡി.എഫ് നേതാക്കളായ കെ. കോയ, കെ.പി ഷിഹാബ്, ചാലൂളി അബു, റസീഫ് കണിയാത്ത്, കൊച്ചുമോന്, മണ്ഡലം എം.എസ്.എഫ് ഭാരവാഹികളായ കെ.പി ഷാജുറഹ്മാന്, ഫസറു റാഷിദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."