ചേലാവറ വെള്ളച്ചാട്ടത്തില്‍ സുരക്ഷ ഒരുങ്ങുന്നു
മടിക്കേരി: കുടകിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ചേലാവറ വെള്ളച്ചാട്ടം വീക്ഷിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് സുരക്ഷാ സംവിധാനം ഒരുക്കുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്ത് അധികൃതരുടെ സാന്നിധ്യത്തില്‍ കലക്ടര്‍ വിന്‍സന്റ് ഡിസോജയും പൊലിസ് മേധാവി രാജേന്ദ്ര പ്രസാദും ചേലാവറ വെള്ളച്ചാട്ടം സന്ദര്‍ശിച്ചു.
മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് ഇവിടെ ദിനേന എത്തുന്നത്. കോളജ് വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ ഇവിടെ അപകടത്തില്‍പ്പെടുന്നത് പതിവായിരുന്നു. വിനോദ സഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷ ഒരുക്കുന്നത്.
മലമുകളില്‍ നിന്നു വെള്ളം പതിയുന്നിടത്തു നിന്നു 30 അടി താഴ്ച്ച വരെ കല്ലുകള്‍ കൊണ്ടു മൂടും. ഇതോടെ മൂന്ന് അടി മുതല്‍ അഞ്ചടി മാത്രമെ വെള്ളത്തിനു താഴ്ച ഉണ്ടാവൂ. ചേലാവറയിലേക്ക് പ്രവേശിക്കുന്ന വഴികളില്‍ കരിങ്കല്ലുകള്‍ കൊണ്ടു കല്‍പടവുകള്‍ പണിയും. ജീവന്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പരിശീലനം നേടിയ രണ്ടു ഗൈഡുകളെയും ഇവിടെ നിയോഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."