ജവഹര്‍ സ്റ്റേഡിയത്തിന്റെ നവീകരണം :എല്ലാം പഴയപടി
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്റെ ആദ്യ ബജറ്റിലെ ഏറ്റവും പ്രധാന പ്രഖ്യാപനങ്ങളിലൊന്നായിരുന്നു ജവഹര്‍ സ്റ്റേഡിയത്തിന്റെ നവീകരണം. എന്നാല്‍ കോര്‍പറേഷന്‍ ഭരണം ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സ്റ്റേഡിയത്തിന്റെ അവസ്ഥ പഴയപടി തന്നെ.
സ്റ്റേഡിയത്തിന്റെ നവീകരണം ഏറെ അനിവാര്യമായിരിക്കുകയാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കായിക പ്രേമികളുടെയും സഹകരണത്തോടെ ജവഹര്‍ സ്റ്റേഡിം നവീകരിക്കുമെന്നായിരുന്നു കഴിഞ്ഞ ഫെബ്രുവരി 27നു ഡെപ്യൂട്ടി മേയര്‍ അവതരിപ്പിച്ച ബജറ്റില്‍ പറഞ്ഞത്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ രണ്ടുകോടി രൂപ നീക്കിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജവഹര്‍ സ്റ്റേഡിയത്തിന്റെ നവീകരണത്തിനായി ഒരു രൂപ പോലും കണ്ണൂര്‍ കോര്‍പറേഷന്‍ ഇതുവരെ ചെലവഴിച്ചിട്ടില്ല.
ജില്ലയില്‍ നിന്നുള്ള പ്രഗത്ഭരായ കായിക താരങ്ങളെ സംഭാവന ചെയ്ത നഗരമധ്യത്തിലെ ജവഹര്‍ സ്റ്റേഡിയത്തിന്റ ഇന്ന് അവസ്ഥ തീര്‍ത്തും പരിതാപകരമാണ്. 5.21 ഏക്കര്‍ വ്യാപിച്ചു കിടക്കുന്ന ജവഹര്‍ സ്റ്റേഡിയം കോര്‍പറേഷന്റെ അധീനതയിലാണുള്ളത്. നേരിയതോതിലുള്ള അറ്റകുറ്റപ്പണിയല്ലാതെ ഇന്നുവരെ ജവഹര്‍ സ്റ്റേഡിയത്തില്‍ കാര്യമായ നവീകരണ പ്രവൃത്തികളൊന്നും നടന്നിട്ടില്ല. കേരള സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിച്ച 10 കോടി രൂപയുടെ പദ്ധതി വാങ്ങിയെടുക്കാനുള്ള കടലാസ് ജോലി പോലും ചെയ്തില്ലെന്ന് മനസിലാകുമ്പോഴാണ് സ്റ്റേഡിയം നവീകരണത്തില്‍കോര്‍പറേഷന്‍ ഭരണാധികാരികള്‍ക്കുള്ള ശുഷ്‌കാന്തി കൂടുതല്‍ വെളിവാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."