HOME
DETAILS
MAL
മ്യാന്മര് സൈനികരുടെ ക്രൂരപീഡനം വീണ്ടും
backup
November 26 2016 | 05:11 AM
യാങ്കൂണ്‍: മ്യാന്മര് സൈന്യം തങ്ങളെ ക്രൂരമായി പീഡിപ്പിച്ചെന്ന് റോഹിംഗ്യന്‍ യുവതികള്‍. ബംഗ്ലാദേശ് അതിര്‍ത്തിയിലെ അഭയാര്‍ഥി ക്യാംപിലുള്ളവരാണ് മ്യാന്മര് സൈന്യത്തിന്റെ ക്രൂരതകള്‍ പുറത്തുപറഞ്ഞത്. കട്ടിലില്‍ കെട്ടിയിട്ടശേഷം ഓരോരുത്തരായി പീഡിപ്പിച്ചുവെന്ന് 20 കാരികളായ യുവതികള്‍ പറഞ്ഞു.
പിന്നീട് ഇവരുടെ വീട് കൊള്ളയടിക്കുകയും ചെയ്തു. പിതാവിനെ കൊന്നശേഷമായിരുന്നു സഹോദരിമാരെ മാനഭംഗത്തിനിരയാക്കിയത്. പീഡനത്തിനു ശേഷം മ്യാന്മര് വിട്ടുപോകാനും സൈന്യം ആവശ്യപ്പെട്ടു. ഇനി വരുമ്പോള്‍ ഇവിടെ കാണരുതെന്നായിരുന്നു ഭീഷണി. തങ്ങളെ പോലെ ഗ്രാമത്തിലെ നിരവധി യുവതികളെ സൈന്യം പീഡിപ്പിച്ചെന്നും ഇരകള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."