HOME
DETAILS

പഞ്ചായത്ത് ഓഫിസുകളുടെ പ്രവര്‍ത്തനം താളംതെറ്റി..!

  
backup
November 26 2016 | 07:11 AM

%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d

സ്വന്തം ലേഖകന്‍


മലപ്പുറം: സര്‍ക്കാറിന്റെ വിവിധ ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവരോടു പുതിയ സത്യവാങ്മൂലം നല്‍കാനുള്ള നിര്‍ദേശം ഗ്രാമപഞ്ചായത്ത് ഓഫിസുകളുടെ പ്രവര്‍ത്തനം താളംതെറ്റിക്കുന്നു. സാമൂഹ്യക്ഷേമ പെന്‍ഷനുകളും വിവിധ തൊഴിലാളി പെന്‍ഷനുകളും വാങ്ങുന്ന ഗുണഭോക്താക്കളുടെ സത്യവാങ്മൂലം അതത് ഓഫിസുകളില്‍ ഇന്നലെ വൈകിട്ട് അഞ്ചോടെ ഓണ്‍ലൈന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശിച്ചിരുന്നത്.
ഇതോടെ ആയിരക്കണക്കിനു പെന്‍ഷന്‍ ഗുണഭോക്താക്കളുടെ സത്യവാങ്മൂലം ഓണ്‍ലൈന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതു ഗ്രാമപഞ്ചായത്ത് ഓഫിസുകളെ ബാധിച്ചു. ഇന്നലെ വൈകിട്ടോടെ അതത് ഓഫിസുകളില്‍നിന്നു സകര്‍മ ഓണ്‍ലൈന്‍ സൈറ്റില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. ഡാറ്റാഎന്‍ട്രി ജോലി പൂര്‍ത്തിയാക്കാന്‍ മൂന്നോ നാലോ പേരെ ഗ്രാമപഞ്ചായത്തുകള്‍ അധികമായി ജോലിക്കുവച്ചിട്ടുണ്ട്. ഇതിനു പുറമേ മറ്റു ഓഫിസ് ജീവനക്കാരേയും ഷിഫ്റ്റ് ചെയ്താണ് ഓണ്‍ലൈന്‍ ജോലികള്‍ പൂര്‍ത്തിയാക്കുന്നത്. രാത്രി വൈകിയും പല പഞ്ചായത്ത് ഓഫിസുകളിലും ഈ ജോലി ചെയ്തുതീര്‍ക്കുന്ന തിരക്കിലാണ്.
ഒരേയാള്‍ക്ക് ഒന്നിലധികം പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചു പെന്‍ഷനുകള്‍ ഗുണഭോക്താക്കളുടെ താല്‍പര്യമനുസരിച്ചു വിതരണം ഉറപ്പാക്കാനുമാണ് പുതിയ സത്യവാങ്മൂലം സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ധനകാര്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ പത്തിനാണ് ഗ്രാമപഞ്ചായത്തുകള്‍ക്ക് ഇതുസംബന്ധിച്ചു നിര്‍ദേശം ലഭിച്ചത്. ഗ്രാമപഞ്ചായത്തുകള്‍ക്കു കീഴില്‍ വാര്‍ധക്യകാല, വിധവ, അംഗപരിമിത, കൃഷി, തൊഴില്‍ പെന്‍ഷനുകളാണ് വിതരണം ചെയ്യുന്നത്.
കൃഷിവകുപ്പിനു കീഴിലുള്ള കര്‍ഷക തൊഴിലാളി പെന്‍ഷന്‍, വിവിധ ബോര്‍ഡുകള്‍ക്കു കീഴിലുള്ള പെന്‍ഷനുകള്‍ എന്നിവയും ഇതേപ്രകാരം സത്യവാങ്മൂലം നല്‍കാനാണ് നിര്‍ദേശം.
പെന്‍ഷന്‍ ഗുണഭോക്താക്കളുടെ താല്‍പര്യപ്രകാരം പെന്‍ഷന്‍ എത്തിച്ചുനല്‍കുന്നതിന്റെ പേരില്‍ നേരത്തെ കുടുംബശ്രീ നേതൃത്വത്തില്‍ സര്‍വേ നടന്നിരുന്നു. ഇതിനു ശേഷമാണ് കഴിഞ്ഞ മാസം വീടുകളില്‍ നേരിട്ടു പെന്‍ഷന്‍ തുക എത്തിച്ചുനല്‍കിയത്. പല പഞ്ചായത്തിലും കിടപ്പിലായ രോഗികള്‍ക്കടക്കം ആധാര്‍ കാര്‍ഡെടുക്കാന്‍ സാധിക്കാത്തവര്‍ക്കു പുതിയ സത്യവാങ്മൂലം നല്‍കാന്‍ സാധിച്ചിട്ടില്ല. പെന്‍ഷന്‍ വിവരങ്ങളുള്‍ക്കൊള്ളുന്ന നടപടികള്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് അടുത്ത മാസം പെന്‍ഷന്‍ ലഭിക്കില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഡാറ്റാ എന്‍ട്രി ജോലികള്‍ തീരാത്തതോടെ ഗ്രാമപഞ്ചായത്തുകളെ പഴിചാരി പെന്‍ഷന്‍ വിതരണം വൈകുമെന്നും ആക്ഷേപമുണ്ട്.

കരണം നല്‍കാ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago