HOME
DETAILS

ദുരൂഹത, വിവാദം

  
backup
November 26 2016 | 07:11 AM

%e0%b4%a6%e0%b5%81%e0%b4%b0%e0%b5%82%e0%b4%b9%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82

ജാഫര്‍ കല്ലട


നിലമ്പൂര്‍: പടുക്ക വനമേഖലയില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതു പൊലിസും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അല്ലെന്നു സൂചന. ഉണക്കപ്പാറ വനമേഖലയിലുള്ള താല്‍ക്കാലിക ഷെഡ്ഡില്‍ മാവോയിസ്റ്റുകള്‍ വിശ്രമിക്കുന്ന സമയത്തു സ്ഥലം വളഞ്ഞ പൊലിസ് വെടിവയ്ക്കുകയായിരുന്നുവെന്നാണ് സൂചന.
സംഭവസ്ഥലത്തുനിന്നു ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തട്ടുണ്ട്. ചില വസ്ത്രങ്ങള്‍, ഐപാഡ്, വൈഫൈ സംവിധാനം തുടങ്ങിയവ കണ്ടെത്തിയതായി പൊലിസ് അവകാശപ്പെടുന്നുണ്ടെങ്കിലും ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ തിരിച്ചു വെടിവച്ചുവെന്നതിന് തെളിവായി കൊല്ലപ്പെട്ടവരുടെ പക്കല്‍നിന്നു തോക്കുകളോ മറ്റോ ലഭിച്ചിട്ടില്ലാത്തതും സംശയം ബലപ്പെടുത്തുന്നു. അജിതയുടെ മൃതദേഹം മലര്‍ന്നു കിടക്കുന്ന നിലയിലായിരുന്നു. വയറിന്റെ ഇടതുഭാഗത്തും തോളിലുമാണ് വെടിയേറ്റത്. പിന്‍ഭാഗത്തും നിരവധി വെടിയേറ്റ അടയാളങ്ങളുണ്ട്. ദേവരാജന്‍ കമിഴ്ന്നുകിടക്കുന്ന അവസ്ഥയിലാണ് കാണപ്പെട്ടത്. ഇയാളുടെ നെഞ്ചിനും കാലിനുമാണ് വെടിയേറ്റത്. വെടിയുണ്ട കാല്‍ തുളച്ചു പുറത്തേക്കു തെറിച്ച നിലയിലാണ്.


കേവലം മീറ്ററുകള്‍ മാറിയാണ് വെടിവയ്പുണ്ടായതെന്നാണ് സൂചന. അതേസമയം, ഇരുപക്ഷവും തമ്മില്‍ വെടിവയ്പ് നടന്നുവെന്നു പൊലിസ് അവകാശപ്പെടുമ്പോഴും തണ്ടര്‍ബോള്‍ട്ടിനോ പൊലിസുകാര്‍ക്കോ പരുക്കേല്‍ക്കാത്തതു ദുരൂഹത പടര്‍ത്തുകയാണ്. ഏറ്റുമുട്ടല്‍ ഉണ്ടാകുമ്പോള്‍ സ്വയരക്ഷയ്ക്കാണ് പൊലിസ് സാധാരണ വെടിവയ്ക്കുന്നത്. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് പൊലിസ് മാവോയിസ്റ്റുകള്‍ക്കുനേരെ പ്രകോപനമില്ലാതെ വെടിവച്ചതെന്ന ആക്ഷേപം ശക്തമാകുകയാണ്. ഇന്നലെ രാവിലെ ഏഴിനു മൃതദേഹങ്ങള്‍ കിടന്ന സ്ഥലത്തേക്കു മാധ്യമപ്രവര്‍ത്തകരെ കൊണ്ടുപോകാമെന്നു ജില്ലാ പൊലിസ് മേധാവി ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആറരയോടെതന്നെ കേരളത്തിലെ പ്രധാന ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ ലൈവ് സംവിധാനത്തോടെ എത്തിയെങ്കിലും പൊലിസ് ഇവരെ കൊണ്ടുപോകാന്‍ തയാറാകാതിരുന്നതു സംശയം ബലപ്പെടുത്തുന്നു. വൈകിട്ട് നാലോടെ വനത്തിലേക്കു പോകാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കിയെങ്കിലും സംഭവസ്ഥലത്തെത്താനായില്ല.
മൂന്നരകിലോമീറ്റര്‍ ആംബുലന്‍സ് നിര്‍ത്തിയിട്ട വനപാതവരെ അനുമതിയുള്ളൂവെന്നും മൃതദേഹങ്ങള്‍ ഉടന്‍ എത്തുമെന്നും വനപാതയില്‍ തങ്ങാനുമായിരുന്നു നിര്‍ദേശം. പൊലിസിന്റെ നടപടിക്കെതിരേ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഗ്രോവാസു ഉള്‍പ്പെടെ മനുഷ്യവകാശ പ്രവര്‍ത്തകരും രംഗത്തുവന്നതു പൊലിസിന്റെ നടപടിക്രമങ്ങള്‍ സംശയം ഉണ്ടാക്കിയ സാഹചര്യത്തിലാണ്.
മൂന്നുപേര്‍ വെടിയേറ്റു മരിച്ചുവെന്നായിരുന്നു ആദ്യം കിട്ടിയ വിവരം. പിന്നീട് തൃശൂര്‍ റേഞ്ച് ഐ.ജിയെത്തിയാണ് ആദ്യ വിവരം തള്ളി രണ്ടു മരണമാണെന്നു സ്ഥിരീകരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago