കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം
കണ്ണൂര്‍: കൂത്തുപറമ്പ് രക്തസാക്ഷിദിനത്തില്‍ ജില്ലയില്‍ 18 കേന്ദ്രങ്ങളില്‍ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ അനുസ്മരണ റാലികള്‍ സംഘടിപ്പിച്ചു. കൂത്തുപറമ്പില്‍ നടന്ന രക്തസാക്ഷി അനുസ്മരണം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.കെ ശൈലജ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്, പി ജയരാജന്‍ സംസാരിച്ചു.
തൊക്കിലങ്ങാടി കേന്ദ്രീകരിച്ച് വളണ്ടിയര്‍ മാര്‍ച്ചും പ്രകടനവും നടന്നു. പെരിങ്ങോത്ത് ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്തു. കെ.വി ഗോവിന്ദന്‍, സി സത്യപാലന്‍ സംസാരിച്ചു. പയ്യന്നൂരില്‍ പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ടി.ഐ മധുസൂദനന്‍, പി സന്തോഷ് സംസാരിച്ചു. മാടായി പി.കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. പാപ്പിനിശ്ശേരി ഇ.പി ജയരാജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി ബാല, പി.കെ പ്രേംനാഥ് സംസാരിച്ചു. തളിപ്പറമ്പില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസി. നിധിന്‍ കണിച്ചേരി ഉദ്ഘാടനം ചെയ്തു. ആലക്കോട് റെജി സക്കറിയ ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠാപുരത്ത് ജെയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. പി.വി ഗോപിനാഥ്, എം.സി രാഘവന്‍ സംസാരിച്ചു. മയ്യിലില്‍ എം രാജഗോപാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കണ്ണൂരില്‍ മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു. എടക്കാട് എ.എ റഹീം ഉദ്ഘാടനം ചെയ്തു.ബാല,കെ.കെ.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. അഞ്ചരക്കണ്ടിയില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്ഘാടനം ചെയ്തു. തലശ്ശേരിയില്‍ കെ.കെ രാഗേഷ് എം.പി ഉദ്ഘാടനം ചെയ്തു. മട്ടന്നൂര്‍ എന്‍.എസ് വിനോദ് ഉദ്ഘാടനം ചെയ്തു. ഇരിട്ടിയില്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അഫ്‌സല്‍, ബിനോയ് കുര്യന്‍ സംസാരിച്ചു. പേരാവൂര്‍ പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. പാനൂരില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു. കെ.വി സുമേഷ്, പവിത്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."