HOME
DETAILS

മാവോവാദി വേട്ട: മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കു പിന്നാലെ പൊലിസ്

  
backup
November 26 2016 | 07:11 AM

%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%b5%e0%b4%be%e0%b4%a6%e0%b4%bf-%e0%b4%b5%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%be%e0%b4%b5

 

കണ്ണൂര്‍: മാവോവാദി വേട്ടയുടെ മറവില്‍ ജില്ലയിലെ മനുഷ്യാവകാശ, പരിസ്ഥിതി പ്രവര്‍ത്തകരുടെ മേല്‍ പൊലിസ് രഹസ്യനിരീക്ഷണം ശക്തമാക്കി. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ രഹസ്യാന്വേഷണ വിഭാഗം പൊതുവിഷയങ്ങളില്‍ ഇടപെടുന്ന മനുഷ്യാവകാശ, പരിസ്ഥിതി പ്രവര്‍ത്തകരുടെ മേല്‍ നിരീക്ഷണവുമായി രംഗത്തുണ്ട്.
ഡോ. ഡി സുരേന്ദ്രനാഥടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരെ നിരന്തരം നിരീക്ഷിച്ചു വരികയാണ്. മാസങ്ങള്‍ക്കു മുന്‍പ് പരിസ്ഥിതി പ്രവര്‍ത്തകനായ ഹരി ചക്കരക്കല്ലിന്റെ വീട്ടില്‍ രാത്രിയില്‍ കയറി റെയ്ഡുനടത്തുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്കൊന്നും മാവോവാദി ബന്ധം തെളിയിക്കാന്‍ ഇതുവരെയായിട്ടില്ല. ജില്ലയില്‍ പ്രകൃതി ചൂഷണം, പരിയാരം മെഡിക്കല്‍ കോളജ് വിഷയം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ സക്രിയമായി ഇടപെടുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ മുനയൊടിക്കുന്നതിനാണ് പൊലിസ് നടപടിയെന്നാണ് മനുഷ്യാവകാശ, പരിസ്ഥിതി പ്രവര്‍ത്തകരുടെ ആരോപണം. ഇവരെ കൂടാതെ ചില ഇസ്‌ലാമിക സംഘടനാ പ്രവര്‍ത്തകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, എന്നിവരും രഹസ്യാന്വേഷണ നിരീക്ഷണത്തിലാണ്.

നിലമ്പൂര്‍ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: എന്‍ വേണു

കണ്ണൂര്‍: ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായതുകൊണ്ടു മാത്രം ഏതൊരാളെയും വെടിവച്ചു കൊല്ലാനുള്ള അധികാരം പൊലിസിനില്ലെന്നും നിലമ്പൂരില്‍ രണ്ടുപേര്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആര്‍.എം. പി സംസ്ഥാന സെക്രട്ടറി എന്‍ വേണു. കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ആര്‍.എം.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച കേരളത്തില്‍ നടത്താനിരിക്കുന്ന ഹര്‍ത്താല്‍ ജങ്ങള്‍ക്ക് ഇരട്ടി ദ്രോഹമുണ്ടാക്കുമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വൈരാഗ്യത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി പി.പി മോഹനന്‍ അധ്യക്ഷനായി. കെ.കെ രമ, പോള്‍ ടി സാമുവല്‍, അഡ്വ. കസ്തൂരി ദേവന്‍, കെ.കെ കുഞ്ഞിക്കണ്ണന്‍, അപ്പുക്കുട്ടന്‍ കാരയില്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago