മാവോയിസ്റ്റ് വേട്ടയെക്കുറിച്ച് പറഞ്ഞിട്ടാകാം കാസ്‌ട്രോയ്ക്ക് അഭിവാദ്യങ്ങളെന്ന് സി.പി.എം നേതാക്കളോട് വി.ടി. ബല്‍റാം
തിരുവനന്തപുരം: നിലമ്പൂരിലെ മാവോയിസ്റ്റു വേട്ടയേക്കുറിച്ച് പറഞ്ഞിട്ടാകാം കാസ്‌ട്രോയ്ക്ക് അഭിവാദ്യങ്ങളെന്ന് സി.പി.എം നേതാക്കളോട് കോണ്‍ഗ്രസിന്റെ യുവ എംഎല്‍എ വി.ടി. ബല്‍റാം.
മാവോയിസ്റ്റ് വേട്ടയെ കുറിച്ച് സിപിഎം നേതാക്കള്‍ അഭിപ്രായം പറയാത്തതിനെ വിമര്‍ശിച്ചാണ് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിട്ടത്. മാവോയിസ്റ്റ് വേട്ടയെ കുറിച്ച് മിണ്ടാതെ ഫിഡല്‍ കാസ്‌ട്രോയ്ക്ക് അഭിവാദ്യങ്ങളര്‍പ്പിക്കുന്നതില്‍പ്പരം അശ്ലീലമായി മറ്റൊന്നില്ല. മറക്കരുത് സിപിഎമ്മുകാരാ, രണ്ട് ഇടതുപക്ഷ രാഷ്ര്ടീയ പ്രവര്‍ത്തകരേയാണ് നിങ്ങളുടെ സര്‍ക്കാര്‍ കൊന്നുകളഞ്ഞിരിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ബല്‍റാം കുറിച്ചു.
കഴഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മാവോയിസ്റ്റ് സാഹിത്യത്തിന്റെ പേരില്‍ കേസെടുക്കുകയാണ് ചെയ്തിരുന്നതെങ്കില്‍ ഇന്ന് രണ്ട് മനുഷ്യരെ വെടിവെച്ചു കൊല്ലുകയാണുണ്ടായിരിക്കുന്നതെന്നും ബല്‍റാം പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം...
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒരു ഭരണപക്ഷ എംഎല്‍എ ആയിരിക്കുമ്പോഴും പോലീസ് നയത്തേക്കുറിച്ചും മാവോയിസ്റ്റുകളോടുള്ള പോലീസ് സമീപനത്തേക്കുറിച്ചുമുള്ള വിയോജിപ്പ് പരസ്യമായി നിയമസഭക്കുള്ളില്‍ത്തന്നെ സൂചിപ്പിച്ചിരുന്നു.
അന്ന് മാവോയിസ്റ്റ് സാഹിത്യത്തിന്റെ പേരില്‍ കേസെടുക്കുകയാണ് ചെയ്തിരുന്നതെങ്കില്‍ ഇന്ന് രണ്ട് മനുഷ്യരെ വെടിവച്ചു കൊല്ലുകയാണുണ്ടായിരിക്കുന്നത്.
ഫേസ് ബുക്കിലും നിയമസഭയിലുമൊക്കെ പരസ്യമായി നിലപാടുകള്‍ സ്വീകരിച്ച് ആളാവാന്‍ നോക്കാതെ പാര്‍ട്ടി കമ്മിറ്റികളില്‍ മാത്രം അഭിപ്രായം പറഞ്ഞ് തിരുമ്മല്‍ ശക്തികളാവുന്ന ഇടതുപക്ഷത്തെ യുവജന നേതാക്കന്മാര്‍ ഈ വിഷയത്തിലും ക മാ എന്നൊരക്ഷരം പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.
പ്രത്യേകിച്ചും അവരുടെ പരമോന്നത നേതാവ് കേരളം ഭരിക്കുന്ന കാലത്ത്. എന്നാലും പിണറായി സര്‍ക്കാരിന്റെ ഈ മനുഷ്യക്കുരുതിയേക്കുറിച്ച് സഖാവ് എം.എ. ബേബിയെങ്കിലും പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മറക്കരുത് സിപിഎമ്മുകാരാ, രണ്ട് ഇടതുപക്ഷ രാഷ്ര്ടീയ പ്രവര്‍ത്തകരേയാണ് നിങ്ങളുടെ സര്‍ക്കാര്‍ കൊന്നുകളഞ്ഞിരിക്കുന്നത്. അതേക്കുറിച്ചൊരക്ഷരം മിണ്ടാതെ നിങ്ങള്‍ വിപ്ലവനക്ഷത്രം ഫിദല്‍ കാസ്‌ട്രോക്ക് അഭിവാദ്യങ്ങളര്‍പ്പിക്കുന്നതില്‍പ്പരം അശ്ലീലമായി മറ്റൊന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."