ബഹ്‌റൈനില്‍ യൂത്ത് ഇന്ത്യ ത്രിദിന 'പ്രവാസി സ്‌പോര്‍ട്‌സ് 2016' സംഘടിപ്പിക്കുന്നു
മനാമ: ബഹ്‌റൈനില്‍ യൂത്ത് ഇന്ത്യയുടെ 'പ്രവാസി സ്‌പോര്‍ട്‌സ് 2016' ഈവര്‍ഷം മൂന്നു ദിനങ്ങളിലായി നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 'കായികക്ഷമത മനുഷ്യ നന്മക്ക്' എന്ന പ്രമേയത്തില്‍ ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷനും കാപിറ്റല്‍ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് യൂത്ത് ഇന്ത്യ ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന നാലാമത് കായികമേളയാണിത്.
മുന്‍വര്‍ഷങ്ങളിലെ പോലെ കായിക മല്‍സരങ്ങള്‍ ബഹ്‌റൈനിലെ പ്രവാസികളുടെ പൂര്‍ണമായ പങ്കാളിത്തത്തോടെ നടക്കുന്ന ജനകീയ മേളയായിരിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. മേളയുടെ ഗെയിംസ് ഇനങ്ങള്‍ ഡിസംബര്‍ 2 വെള്ളിയാഴ്ച അല്‍ അഹ്ലി ക്ലബില്‍ നടക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റോടുകൂടിയാണ് ആരംഭിക്കുക. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യന്ന 16 ടീമുകള്‍ പ്രസ്തുത മത്സരത്തില്‍ പങ്കടെുക്കും. ഡിസംബര്‍ 9 ന് മുഹറഖ് അല്‍ ഇസ്ലാഹ് ഗ്രൗണ്ടില്‍ നടക്കുന്ന വോളിബോള്‍ മത്സരമാണ് മറ്റൊരു ഗെയിംസ് ഇനം. ആദ്യം രജിസ്റ്റര്‍ ചെയ്യന്ന 8 ടീമുകള്‍ മത്സരത്തില്‍ പങ്കടെുക്കുന്നതായിരിക്കും.
മേളയുടെ ഗ്രാന്‍ഡ് ഫിനാലെ ബഹ്‌റൈന്‍ ദേശീയ ദിനമായ ഡിസംബര്‍ 16 വെള്ളിയാഴ്ച സിഞ്ചിലെ അല്‍ അഹ്ലി ക്ലബ് ഗ്രൗണ്ടില്‍ രാവിലെ 8 മണിക്ക് ആരംഭിക്കും. 21 വയസ്സിനു മുകളിലുള്ള പ്രവാസികള്‍ക്ക് വേണ്ടിയുള്ള വ്യക്തിയിന മല്‍സരങ്ങള്‍ അന്നായിരിക്കും നടക്കുക. 100 മീറ്റര്‍, 1500 മീറ്റര്‍ ഓട്ടം, ലോംഗ് ജംപ്, ഷോട്ട് പുട്ട്, ബോള്‍ ബാസ്‌ക്കറ്റിംഗ്, ക്രിക്കറ്റ് ബൗളിംഗ് എന്നിവയാണ് വ്യക്തിയിന മല്‍സര ഇനങ്ങള്‍. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും.
ജനകീയ കായിക ഇനമായ വീറും വാശിയും നിറഞ്ഞ വടം വലി മല്‍സരമാണ് മല്‍സരത്തിലെ ഏറ്റവും ശ്രദ്ധേയമായ ഇനം. ബഹ്‌റൈനില്‍ ആദ്യമായി 'വെയിറ്റ്' അടിസ്ഥാനത്തില്‍ നടക്കുന്ന വടംവലി മത്സരമായിരിക്കും ഇതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. ഗെയിംസ് ഇനമായ പെനാല്‍ട്ടി ഷൂട്ടൗട്ട് മത്സരവും അന്ന് നടക്കും. എല്ലാ ഗെയിംസിന വിജയികള്‍ക്കും ആകര്‍ഷകമായ സമ്മാനങ്ങളും കാഷ് അവാര്‍ഡും നല്‍ക്കും. മുന്‍കാലങ്ങളിലെ ആവശ്യപ്രകാരം 40 വയസ്സിനു മുകളിലുള്ളവര്‍ക്കായി പ്രത്യകേയിന മത്സരങ്ങളും കുടുംബങ്ങളോടൊന്നിച്ച് എത്തുന്ന കുട്ടികള്‍ക്കായി വ്യത്യസ്ത മല്‍സരങ്ങളും ഒരുക്കുന്നുണ്ട്.
ഗ്രാന്‍ഡ് ഫിനാലെ ദിനത്തില്‍ ബഹ്‌റൈന്‍ ദേശീയ ദിനാഘോഷ റാലിയോടുകൂടിയാണ് പരിപകള്‍ക്ക് തുടക്കം കുറിക്കുക. ബാന്റ് വാദ്യം, മറ്റ് നാടന്‍ കലാരൂപങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച് മല്‍സരാര്‍ഥികളും സംഘാടകരും അണിനിരക്കുന്ന വര്‍ണാഭമായ റാലി ഇതിലെ മുഖ്യ ആകര്‍ഷണമായിരിക്കും. റാലിയില്‍ പങ്കടെുക്കുന്നതിനും മല്‍സരങ്ങള്‍ വീക്ഷിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. ബഹ്‌റൈനിലെ പ്രമുഖ വ്യക്തികളൂം സ്‌പോണ്‍സര്‍മാരും കമ്പനി പ്രതിനിധികളും ഉദ്ഘാടനച്ചടങ്ങിലും സമ്മാനദാനച്ചടങ്ങിലും സംബന്ധിക്കും.
പത്രസമ്മേളനത്തില്‍ യൂത്ത് ഇന്ത്യ രക്ഷാധികാരി ജമാല്‍ നദ്‌വി, യൂത്ത് ഇന്ത്യ പ്രസിഡന്റ് ബിന്‍ഷാദ് പിണങ്ങോട്, പ്രവാസി സ്‌പോര്‍ട്‌സ് ജനറല്‍ കണ്‍വീനര്‍ വി.കെ അനീസ്, ജനറല്‍ സെക്രട്ടറി മുഹമ്മദ് മുസ്തഫ, ഫ്രന്റ്‌സ് നേതാക്കളായ എം.എം സുബൈര്‍, സഈദ് റമദാന്‍ നദ് വി, കണ്‍വീനര്‍മാരായ എം.ബദറുദ്ധീന്‍, പി.വി.ശുഹൈബ് എന്നിവര്‍ പങ്കടെുത്തു. മല്‍സരങ്ങളില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യന്നതിന് +973 33337220, 35598694, 36710698 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."