കാക്കിയില്‍ ജനം തേടുന്നത് കാവലാണ്
'പൊലിസ് ഗുണ്ടാരാജ്'പൊലിസ് ക്രൂരതയുടെ ഭീതിയുടെ മുഖമാണ് വരച്ചു കാണിക്കുന്നത്. യാദൃശ്ചികമാകാം ഇതിന്റെ അനുബന്ധമെന്നോണം എന്‍.പി രാജേന്ദ്രന്റെ പത്രജീവിത പംക്തിയില്‍ കെ. ജയചന്ദ്രനെന്ന പത്രപ്രവര്‍ത്തകനെയും പൊലിസിന്റെ നീതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങളെയും സ്മരിച്ചതും. ആറു മാസത്തെ പ്രശ്‌നങ്ങളാണ് ലേഖകന്‍ ചര്‍ച്ചയാക്കിയത്. മുന്‍പു സംഭവിച്ചത് ഇതിലേറെ ക്രൂരമാണ്.
പൊലിസ് ഡിപ്പാര്‍ട്ടുമെന്റില്‍ നല്ല ഒരുവിഭാഗം ആത്മാര്‍ഥതയോടെ ജോലി ചെയ്യുന്നുണ്ടെന്ന് ആദ്യമേ സമ്മതിക്കുന്നു. സാധാരണക്കാരനു സമീപിക്കാന്‍ പോലും കഴിയാത്ത വിധം പരുക്കന്‍ സ്വഭാവങ്ങളും പെരുമാറ്റങ്ങളും ചിലരില്‍ നിന്നെങ്കിലും ഉണ്ടാകുന്നു. പൊലിസിലെ ക്രിമിനലുകളുടെ കണക്ക് ഔദ്യോഗികമായി പുറത്തുവിട്ടത് തന്നെ കേരളാ പൊലിസില്‍ പുഴുക്കുത്തുകളുണ്ട് എന്നതാണ്.
ജനമൈത്രി പൊലിസെന്ന ഓമനപ്പേരില്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നു ജനങ്ങള്‍. പരാതി നല്‍കുന്നവര്‍ക്കുപോലും അത്യാവശ്യം മനക്കരുത്തില്ലെങ്കില്‍ അസഭ്യ പ്രയോഗങ്ങളും പെരുമാറ്റങ്ങളും സഹിക്കാനാകാത്ത ദുരവസ്ഥയുമാണുള്ളത്.
പാസ്‌പോര്‍ട്ട് വെരിഫിക്കേഷനു വരുന്നവനു പോലും കൈക്കൂലി കൊടുക്കുന്നു. ബസുകളില്‍ സൗജന്യയാത്ര നിരോധിച്ച ഉത്തരവ് പോലുമുണ്ടായി. തെളിയിക്കപ്പെടുന്ന കേസുകളില്‍ താരപരിവേഷം ലഭിക്കുമ്പോള്‍ തെളിയിക്കപ്പെടാത്തതും വ്യാജ പ്രതികളെ സൃഷ്ടിക്കുന്നതും ഉണ്ട്. പല കേസുകളിലും പക്ഷപാതിത്വമുണ്ടെന്ന പരാതിയുമുണ്ട്. ഭരണം മാറി വന്നാലും പൊലിസ് മാറുന്നില്ല. ന്യൂനപക്ഷങ്ങളും ദലിതരും മത്രമല്ല, എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന പ്രശ്‌നമാണിത്. ഗവണ്‍മെന്റ് ഈ വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടണം. കാക്കിയില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് സത്യസന്ധമായ നീതിപാലനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."