HOME
DETAILS

ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂള്‍ ജനറല്‍ ബോഡിയില്‍ വാക്കേറ്റവും ഉന്തും തള്ളും

  
backup
November 27 2016 | 02:11 AM

bahrain-indian-school-meeting

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂളില്‍ കഴിഞ്ഞ ദിവസം നടന്ന ജനറല്‍ ബോഡിയോഗം രൂക്ഷമായ വാക്കേറ്റങ്ങളാല്‍ ബഹളമയമായി. യോഗാരംഭം മുതല്‍ ശബ്ദായനമായ അന്തരീക്ഷത്തിലാണ് യോഗ നടപടികള്‍ നടന്നത്.
നിലവിലുള്ള സ്‌കൂള്‍ ഭരണ സമിതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഇരു ചേരികളായിതിരിഞ്ഞു നടത്തിയ വാക്കേറ്റവും ബഹളവും മൂലം വാര്‍ഷിക ജനറല്‍ ബോഡി ഇടക്ക് നിര്‍ത്തി വെക്കേണ്ടിയും വന്നു.

അക്കാദമിക് വിഷയങ്ങളുടെ റിപ്പോര്‍ട്ടും ചര്‍ച്ചയും നടക്കുമ്പോള്‍ പോലും അച്ചടക്കം പാലിക്കുന്നതില്‍ ഒരു വിഭാഗം വീഴ്ച വരുത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. ഇതിനിടയില്‍ കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച തീരുമാനങ്ങള്‍ പോലും കേള്‍ക്കാനോ ശ്രദ്ധിക്കാനോ അക്കാദമിക് തല ചര്‍ച്ചകള്‍ കേള്‍ക്കാനോ യോഗത്തില്‍ പങ്കെടുത്ത രക്ഷിതാക്കള്‍ക്ക് സാധിച്ചില്ലെന്നും സ്‌കൂളില്‍ വിവാദമുണ്ടാക്കുന്നവര്‍ക്ക് അക്കാഡമിക് താല്‍പര്യങ്ങളൊന്നുമില്ലെന്ന് എല്ലാ രക്ഷിതാക്കള്‍ക്കും ബോധ്യമായിട്ടുണ്ടെന്നും യോഗത്തില്‍ പങ്കെടുത്ത ഒരു രക്ഷിതാവ് 'സുപ്രഭാതത്തോട'് പറഞ്ഞു.

ഇതിനിടെയും തങ്ങള്‍ക്കനുകൂലമായി ഒരു വിഭാഗം രക്ഷിതാക്കളുടെ പിന്തുണ ഉറപ്പിക്കാന്‍ കഴിഞ്ഞതാണ് ഭരണപക്ഷത്തിന് ലഭിച്ച ഏക ആശ്വാസം. കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിക്ക് റിഫാ ക്യാമ്പസ്സിലായിരുന്നു ജനറല്‍ ബോഡി യോഗം. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണു ക്വാറം തികഞ്ഞതിനെ തുടര്‍ന്നു യോഗ നടപടികളിലേക്കു കടന്നത്. ഹാജരായവരുടെ സമ്മതത്തോടെ കഴിഞ്ഞവര്‍ഷത്തെ മിനുട്ട്‌സ് അവതരിപ്പിച്ചു. തുടര്‍ന്നു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ പൊലീസ് ഇടപെട്ടതു സംബന്ധിച്ച കാര്യം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചില്ലെന്നതിന്റെ പേരില്‍ ഒരു വിഭാഗം രക്ഷിതാക്കള്‍ ബഹളം ആംഭിച്ചു.
തുടര്‍ന്ന് റിപ്പോര്‍ട്ടിന്മേല്‍ രക്ഷിതാക്കള്‍ക്കു സംസാരിക്കാനുള്ള അവസരം നല്‍കി. രക്ഷിതാക്കള്‍ ആര്‍ക്കു അനുകൂലമായി സംസാരിക്കുന്നുവോ ആ വിഭാഗം കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും എതിര്‍ വിഭാഗം ബഹളം ആരംഭിക്കുകയും ചെയ്തു. രക്ഷിതാക്കളുടെ ചേരിതിരിഞ്ഞുള്ള ബഹളത്തിനിടെ സ്‌കൂള്‍ ചെയര്‍മാന്റെ മറുപടി പലപോഴും ബഹളത്തില്‍ മുങ്ങിപ്പോയി. ഇതിനിടയില്‍ പക്ഷം ചേരാത്ത രക്ഷിതാക്കള്‍ കാഴ്ചക്കാരായി നില്‍ക്കേണ്ടിയും വന്നു.
ഭരണ പക്ഷത്തെ പിന്താങ്ങിയിരുന്ന സംഘടനകളുടെ കൂട്ടായ്മയായ പി.പി.എയുടെ വക്താക്കള്‍ കഴിഞ്ഞ ദിവസം ഭരണ സമിതിക്കു പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ച യോഗത്തില്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇഖ്ബാലും ഡോ. മനോജും സംബന്ധിച്ച കാര്യം പ്രതിപക്ഷ കക്ഷികള്‍ ചൂണ്ടിക്കാട്ടുകയും അവരുടെ നിലപാട് വ്യക്തമാക്കാന്‍ അവസരം നല്‍കണമെന്നു ആവശ്യപ്പെടുകയും ചെയ്തതും ബഹളത്തിനിടയാക്കി.
ബഹളം നടക്കുന്നതിനിടയില്‍ രക്ഷിതാക്കള്‍ക്ക് സംസാരിക്കാനുള്ള മൈക്ക് കേടു വരുത്തുകയും പ്രതിപക്ഷം കൂട്ടത്തോടെ ഡയസിലേയ്ക്ക് തള്ളിക്കയറുകയും ചെയ്തു.
ഇതിനിടയില്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനം ഭരണ സമിതി ഏകകണ്ഠമായി തീരുമാനിച്ചതെന്നു ചെയര്‍മാന്‍ പ്രഖ്യാപിച്ചപ്പോള്‍ വൈസ് ചെയര്‍മാന്‍ തന്നെ എതിരഭിപ്രായം പറഞ്ഞതു പ്രതിപക്ഷത്തിനു നല്ലൊരവസരമായി മാറി.
യു പി പി അജയ് കൃഷ്ണന്‍ വിഭാഗം, യു പി പി പാരന്റ്‌സ് വിഭാഗം, ഐ എസ് പി പി ശ്രീധര്‍ തേറമ്പില്‍ വിഭാഗം, ഐ എസ് പി പി പങ്കജ് നാഭന്‍ വിഭാഗം, ഇന്നോവേറ്റിവ് പാനല്‍ തുടങ്ങി രക്ഷിതാക്കളുടെ സംഘടനകള്‍ ഓരോരുത്തരും ഗ്രൂപ്പ് തിരിഞ്ഞായിരുന്നു യോഗനടപടികളെ നേരിട്ടത്.
പലപ്പോഴും കാര്യങ്ങള്‍ ഉന്തിലും തള്ളിലും വരെ എത്തിയെങ്കിലും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് അതൊന്നും തടസ്സമായില്ലെന്നത് ശ്രദ്ധേയമായിരുന്നു. ഇന്ത്യന്‍ സ്‌കൂള്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനു പ്രധാനമായും മൂന്നു സുപ്രധാന നിര്‍ദ്ദേശങ്ങളാണ് യോഗം അംഗീകരിച്ചത്.
വിവിധ ബാങ്കുകളില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് സ്വീകരിക്കുന്നതിനുള്ള നടപടികള്‍ക്കുള്ള അനുമതിയാണ് ഇതില്‍ സുപ്രധാനം. ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു ബാങ്കുകളുമായി ചര്‍ച്ച നടത്തുക, ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധികളെ വിളിച്ചു ചേര്‍ത്തു സ്‌കൂളിന്റെ സാമ്പത്തിക അവസ്ഥ ബോധ്യപ്പെടുത്തി സഹായങ്ങള്‍ സ്വീകരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ക്കും യോഗം അംഗീകാരം നല്‍കിയതായി സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.

അതിനിടെ സ്‌കൂള്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വീണ്ടും ഫീസ് വര്‍ധനക്കു നീക്കം നടക്കുന്നതായി പ്രതിപക്ഷം നേരത്തെ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇത് ചെയര്‍മാര്‍ നിഷേധിച്ചു. ഫീസ് വര്‍ധിപ്പിക്കാന്‍ മന്ത്രാലയത്തിന്റെ അനുമതിയുണ്ടായിട്ടും അത്തരം കാര്യങ്ങളിലേക്കു നീങ്ങാതെയാണു തീരുമാനങ്ങള്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
കൂടാതെ സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ നിരന്തരം പരസ്യമായ അധിക്ഷേപങ്ങള്‍ ഉന്നയിക്കുന്നതു തടയുന്നതിനുള്ള നടപടികളും യോഗം മുന്നോട്ടു വച്ചു. മാനദണ്ഡം പാലിക്കാതെയുള്ള ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും യോഗം മുന്നറിയിപ്പു നല്‍കി.

ഫീസ് കുടിശ്ശിക വരുത്തിയ രക്ഷാതാക്കള്‍ ഏറെയാണ്. കുടിശ്ശികയുടെ പേരില്‍ കുട്ടികളെ ഒരു തരത്തിലും ബലിയാടാക്കാന്‍ കഴിയില്ല. കുടിശ്ശിക പിരിച്ചെടുക്കുന്നതിനുള്ള ശക്തമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഫീസ് കുടിശ്ശിക വരുത്തിയ രക്ഷിതാക്കള്‍ക്കു ജനറല്‍ ബോഡിയില്‍ വോട്ടവകാശം നിഷേധിക്കുന്നതടക്കമുള്ള നടപടികള്‍ ആലോചിക്കുന്നുണ്ട്.
സ്‌കൂള്‍ ഭരണഘടന ഭേദഗതി ചെയ്യുന്നതിനായി അസാധാരണ ജനറല്‍ ബോഡി ചേരുന്നതിനും യോഗം തീരുമാനിച്ചു. നിലവില്‍ ഭരണ ഘടനാ ഭേദഗതിക്കുള്ള നിയമ പരമായ തടസ്സങ്ങള്‍ ഇതിനായുള്ള കമ്മിറ്റിയുടെ അധ്യക്ഷന്‍ ജി.കെ. നായര്‍ യോഗത്തെ അറിയിച്ചതിനെ തുടര്‍ന്നാണ് അസാധാരണ ജനറല്‍ബോഡി ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്. 278 രക്ഷിതാക്കളാണു ജനറല്‍ ബോഡിയില്‍ പങ്കെടുത്തത്. 900 രക്ഷിതാക്കളായിരുന്നു പങ്കെടുക്കേണ്ടിയിരുന്നത്. മന്ത്രാലയ പ്രതിനിധി എത്താന്‍ വൈകിയതിനെ തുടര്‍ന്നു പ്രതിപക്ഷം യോഗം നടപടികളിലേക്കു കടക്കുന്നതിനെ എതിര്‍ത്തു. 11.35 ഓടെയാണ് മന്ത്രാലയ പ്രതിനിധി എത്തിയത്. രൂക്ഷമായ വാക്കേറ്റവും ഉന്തും തള്ളും കഴിഞ്ഞ് അഞ്ചു മണിയോടെയാണ് യോഗ നടപടികള്‍ പൂര്‍ണ്ണമായും അവസാനിച്ചത്.


ഭരണ പക്ഷത്തിന്റെ സ്വേച്ഛാധിപത്യത്തിനെതിരേ പ്രതിപക്ഷ കക്ഷികളുടെ കുത്തിയിരുപ്പ് സമരം

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ വാര്‍ഷിക പൊതുയോഗത്തില്‍ നടന്നത് തികഞ്ഞ സോഛാധിപത്യമാണെന്ന് ആരോപിച്ച് സ്‌കൂള്‍ പ്രതിപക്ഷ കക്ഷികളായ യു.പി.പി വിഭാഗം കുത്തിയിരുപ്പ് പ്രതിഷേധം നടത്തി.
സ്‌കൂള്‍ വാര്‍ഷിക പൊതു യോഗത്തിലെത്തിയ രക്ഷിതാക്കളുടെ പരാതികള്‍ക്കോ പരിഭവങ്ങള്‍ക്കോ ചെവി കൊടുക്കാതെ അഞ്ചോ എട്ടോ പേര്‍ വരുന്ന സ്വന്തം തട്ടകത്തിലെ ആളുകളുടെ കായിക ബലം ഉപയോഗിച്ചു തികച്ചും അന്യായമായ തീരുമാനങ്ങളാണുണ്ടായതെന്ന് യു പി പി ചെയര്‍മാന്‍ അജയകൃഷ്ണന്‍ ആരോപിച്ചു. തുടര്‍ന്നാണ് ചെയര്‍മാന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം രക്ഷിതാക്കള്‍ നടുത്തളത്തിലിറങ്ങി കുത്തിയിരുപ്പു പ്രതിഷേധം നടത്തിയത്. സകല എതിര്‍പ്പുകളെയും അവഗണിച്ചു മന്ത്രാലയ പ്രതിനിധികള്‍ എത്തുന്നതിന് മുന്‍പേ തീരുമാനങ്ങളെടുത്ത് പാസ്സാക്കാനും രക്ഷിതാക്കള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കാനും ഭരണകക്ഷി ശ്രമിച്ചുവെന്നും ഭരണ സമിതിക്കകത്തുള്ള വൈസ് ചെയര്‍മാനും സെക്രട്ടറിക്കും സംസാരിക്കാന്‍ പോലുമുള്ള അവകാശങ്ങള്‍ നിഷേധിച്ചുവെന്നും യു.പി.പി ആരോപിച്ചു.

തുടക്കം മുതലേ രക്ഷിതാക്കളുടെ പരാതികളും പരിഭവങ്ങള്‍ക്കും പുല്ലുവില കല്‍പ്പിക്കുകയും പ്രക്ഷുബ്ദമായ അന്തരീക്ഷങ്ങള്‍ക്കിടയിലും ചര്‍ച്ച കൂടാതെ അജണ്ടകള്‍ ഏകപക്ഷീയമായി പാസ്സാക്കാന്‍ ശ്രമിക്കുകയായിരുന്നു. തര്‍ക്കം വോട്ടിനിടാന്‍ ആവശ്യപ്പെട്ട യു പി പി അംഗങ്ങളെ ഡയസ്സിലിരുന്ന ഉത്തരവാദപ്പെട്ട കമ്മറ്റി അംഗങ്ങളും സഹായിക്കാനെത്തിയ പരിവാരങ്ങളും ചേര്‍ന്നു തള്ളി മാറ്റുകയും ചെയ്തു. ചരിത്രത്തിലില്ലാത്ത വിധം യോഗം അലങ്കോലമായെന്നും അവര്‍ പറഞ്ഞു.
വിരലിലെണ്ണാവുന്ന തല്‍പര കക്ഷികളായ ചില അംഗങ്ങളൊഴികെ ഭരണ പക്ഷത്തുള്ള കുറേ പേരടക്കം പങ്കെടുത്ത മുഴുവന്‍ അംഗങ്ങളും ഭരണ സമിതിയുടെ പിടിപ്പു കേടിനെയും ചില കമ്മറ്റിയംഗങ്ങളുടെ ധാര്‍ഷ്ട്യത്തെയും കടുത്ത ഭാഷയിലാണു വിമര്‍ശിച്ചതും ചോദ്യം ചെയ്തതെന്നും യു പി പി മീഡിയ കണ്‍വീനര്‍ എഫ് എം ഫൈസല്‍ വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  4 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  5 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  6 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  6 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago