ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയ യുവതിയെ പൊലിസ് സ്റ്റേഷനിലേക്ക് മാറ്റി
നാദാപുരം: ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയ യുവതിയെ അന്വേഷണത്തിനായി നാദാപുരം പൊലിസ് സ്റ്റേഷനിലേക്ക് മാറ്റി. ഇന്നലെ രാത്രി ഒന്‍പതോടെയാണ് പുറമേരി പോസ്റ്റ് ഓഫിസിനു സമീപം മെയിന്‍ റോഡില്‍ ഒറ്റയ്ക്ക് കരഞ്ഞു നില്ക്കുന്ന യുവതിയെ സമീപത്തെ വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് യുവതിയെ സമീപത്തെ വീട്ടിലേക്ക് കെണ്ടുപോയി പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു.
കൊയിലാണ്ടിയാണ് സ്വദേശമെന്നും ഭര്‍ത്താവുമൊന്നിച്ചു ടൗണിലെത്തിയതായിരുന്നുവെന്നാണ് ഇവര്‍ വീട്ടുകാരോട് പറഞ്ഞത്. ഫാസ്റ്റ്ഫുഡ് കടയില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു ഭര്‍ത്താവ് അല്‍പ്പദൂരം പോയപ്പോള്‍ ഇന്നോവ കാറില്‍ കടയുടെ സമീപത്തെത്തിയ സംഘം ബലമായി കാറില്‍ വലിച്ചു കയറ്റുകയും ബോധം തെളിഞ്ഞപ്പോള്‍ ചാടി രക്ഷപ്പെടുകയുമായിരുന്നുവെന്നും യുവതി വീട്ടുകാരോട് പറഞ്ഞു. ഇതോടൊപ്പം കാറില്‍ മറ്റു രണ്ടു പെണ്‍കുട്ടികളും ഉള്ളതായും യുവതി പറഞ്ഞതായും സൂചനയുണ്ട്.
യുവതി ഭര്‍ത്താവുമായി പിണങ്ങിയെത്തിയതാണെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."