ഫിദല്‍ കാസ്‌ട്രോ ക്രൂരനായ ഏകാധിപതിയെന്ന് ട്രംപ്
വാഷിങ്ടണ്‍: അന്തരിച്ച ക്യൂബന്‍ വിപ്ലവനായകന്‍ ഫിദല്‍ കാസ്‌ട്രോ ക്രൂരനായ ഏകാധിപതിയായിരുന്നുവെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫിദലിന്റെ മരണത്തോടെ ക്യൂബന് ജനതയ്ക്ക് സ്വാതന്ത്രവും സൗഭാഗ്യവും നിറഞ്ഞ പുതുയുഗം ലഭിക്കുമെന്നും ട്രംപ് പറഞ്ഞു.
കാസ്‌ട്രോ മരണപ്പെട്ടുവെന്ന് സ്ഥിരീകരിച്ച ശേഷം ഫിദല്‍ കാസ്‌ട്രോ മരിച്ചു എന്നു മാത്രമായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തിരുന്നത്. എന്നാല്‍ കുറച്ചു സമയത്തിന് ശേഷം ഇറക്കിയ പ്രസ്താവനയിലാണ് ട്രംപ് രൂക്ഷമായ രീതിയില്‍ പ്രതികരിച്ചത്.
ഫിദല്‍ കാസ്‌ട്രോയുടെ കാലഘട്ടം കൊള്ള, ദാരിദ്ര്യം, അതിജീവനം മനുഷ്യാവകാശങ്ങളുടെ ലംഘനം എന്നിവ നിറഞ്ഞതായിരുന്നു. ക്യൂബന്‍ ജനതയെ ആറ് പതിറ്റാണ്ട് കാലം ഫിദല്‍ അടിച്ചമര്‍ത്തുകയായിരുന്നു. കാസ്‌ട്രോ മൂലം ഉണ്ടായ ദുരന്തങ്ങളും വേദനയും മരണങ്ങളും ഒരിക്കലും മായ്ച്ചു കളയാനാകില്ല. ക്യൂബന്‍ ജനതയുടെ സമൃദ്ധിയിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള യാത്ര ലക്ഷ്യത്തിലെത്തിക്കാന്‍ സാധ്യമായതെല്ലം തങ്ങള്‍ ചെയ്യുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."