മഞ്ചേരിയില്‍ പൊലിസുകാരന്റെ വീട്ടില്‍ കവര്‍ച്ച
മഞ്ചേരി: പയ്യനാട് കുട്ടിപ്പാറയില്‍ പൊലിസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍നിന്നു 16 പവന് സ്വര്‍ണവും 4,000 രൂപയും കവര്‍ന്നു. കരുവാരകുണ്ട് പൊലിസ് സ്റ്റേഷനിലെ എസ്.എസ്.ബി എസ്.ഐ അനുഗ്രഹംവീട്ടില് അരവിന്ദാക്ഷന്റെ പയ്യനാട്ടെ ആളൊഴിഞ്ഞ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മുന്‍വാതില്‍ കുത്തിത്തുറന്നു മോഷണം നടന്നത്.
ഏഴു പവന് മാല, ഒരു പവന് കോയിന് ലോക്കറ്റ്, മൂന്നേമുക്കാല്‍ പവന് കൈചെയിന്‍, രണ്ടേക്കാല്‍ പവന് വരുന്ന വളകള്‍, അര പവന് വരുന്ന രണ്ട് കമ്മലുകള്‍ തുടങ്ങിയ സ്വര്‍ണാഭരണങ്ങളും 4,000 രൂപയുമാണ് മോഷണംപോയത്. വീട്ടുടമസ്ഥന് ഡ്യൂട്ടിയിലായ സമയത്താണ് മോഷണം. രാവിലെ ഏഴോടെ പാല് വാങ്ങാനെത്തിയ അയല്‍വാസിയാണ് മോഷണവിവരം അറിഞ്ഞത്.
സംഭവത്തില്‍ മഞ്ചേരി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബോംബ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."