ലൈസന്‍സില്ലാതെയും ദൂരപരിധി ലംഘിച്ചും മത്സ്യബന്ധനം: ബോട്ടുകള്‍ പിടിച്ചെടുത്തു
ആലപ്പുഴ: ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് ഒരു ബോട്ടും ലൈസന്‍സില്ലാതെ മത്സ്യബന്ധനം നടത്തിയതിന് രണ്ടു വള്ളങ്ങളും ഒരുബോട്ടും പിടിച്ചെടുത്തു. വലിയഴീക്കല്‍ പെരുമ്പള്ളിക്ക് സമീപം കരയോട് ചേര്‍ന്നു മത്സ്യബന്ധനം നടത്തുകയായിരുന്ന 'സെന' എന്ന മത്സ്യബന്ധന ബോട്ടും ലൈസന്‍സില്ലാതെ മത്സ്യബന്ധനം നടത്തിയ 'തെക്കേപുറത്ത്' എന്ന ബോട്ടും തോട്ടപ്പള്ളിയില്‍ ലൈസന്‍സില്ലാതെ മത്സ്യബന്ധനം നടത്തിയ രണ്ടു വള്ളങ്ങളുമാണ് ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തത്.
പിടിച്ചെടുത്ത ബോട്ടുകളുടെയും വള്ളങ്ങളുടെയും ഉടമയില്‍ നിന്ന് പിഴ ഈടാക്കി.
യന്ത്രവല്‍കൃത ബോട്ടുകള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധത്തില്‍ കരയോടു ചേര്‍ന്നു മത്സ്യബന്ധനം നടത്തുന്നതും രജിസ്ട്രേഷനും ലൈസന്‍സും ഇല്ലാതെ മത്സ്യബന്ധനം നടത്തുന്നതും കേരള മറൈന്‍ ഫിഷിംഗ് റഗുലേഷന് നിയമത്തിന് വിരുദ്ധമാണ്.
ഇത്തരം നിയമ ലംഘനം നടത്തുന്ന യാനങ്ങളെ കസ്റ്റഡിയിലെടുത്ത് പരമാവധി പിഴ ചുമത്തുമെന്ന് ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."