ദേശീയ സമ്പാദ്യ പദ്ധതി: അവാര്‍ഡ് മീറ്റും യാത്രയയപ്പും
കൊല്ലം: ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ അവാര്‍ഡ് മീറ്റും യാത്രയയപ്പും ഇന്ന് രാവിലെ 10ന് റ്റി.എം വര്‍ഗീസ് ഹാളില്‍ നടക്കും. ജില്ലാ കലക്ടര്‍ എ.ഷൈനാമോള്‍, ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടര്‍ പി.കെ എലിസബത്ത്, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ പി.അജിത്കുമാര്‍, എസ്.ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലയില്‍ കഴിഞ്ഞവര്‍ഷം നിക്ഷേപലക്ഷ്യം കൈവരിച്ചതില്‍ ഒന്നും രണ്ടും സ്ഥാനാത്തെത്തിയ ജില്ലാ, ബ്ലോക്ക്തല മഹിള പ്രധാന്‍ ഏജന്റുമാരെയും എസ്.എ.എസ് ഏജന്റുമാരെയും ജില്ലാതല ടാര്‍ഗറ്റ് ഓഫിസര്‍മാരെയും ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍മാരെയും ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരെയും ചടങ്ങില്‍ ആദരിക്കും. 31ന് സര്‍വീസില്‍ നിന്നും വിരമിക്കുന്ന ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ ജി മില്‍ട്ടന് യാത്രയയപ്പ് നല്‍കും. വിവരങ്ങള്‍ നല്‍കണം കൊല്ലം: രണ്ടാം ലോക മഹായുദ്ധ സേനാനികള്‍ക്കും വിധവകള്‍ക്കുമുള്ള പ്രതിമാസ സാമ്പത്തിക സഹായം ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുന്നതിന് ഗുണഭോക്താക്കള്‍ എസ്.ബി.ടി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ 10 ദിവസത്തിനകം സിവില്‍ സ്റ്റേഷനിലെ ജില്ലാ സൈനിക ക്ഷേമ ഓഫിസില്‍ നല്‍കണം. വിശദ വിവരങ്ങള്‍ക്ക്: 0474-2792987. സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കണം കൊല്ലം:പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതിയായ ഇ-ഗ്രാന്റ്‌സ് ആനുകൂല്യ വിതരണം സമയബന്ധതമായി നടപ്പാക്കുന്നതിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ റിന്യൂവല്‍ സ്റ്റേറ്റ്‌മെന്റ് 25നകം ജില്ലാ പട്ടികജാതി വികസന ഓഫിസില്‍ നല്‍കണം. എല്ലാ വിഭാഗം വിദ്യാര്‍ഥികള്‍ക്കും ആനുകൂല്യം യഥാസമയം ലഭിക്കുന്നുണ്ടെന്ന് സ്ഥാപനമേധാവികള്‍ ഉറപ്പുവരുത്തണം. മഴക്കാലരോഗങ്ങള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശം കൊല്ലം: മഴക്കാലത്തുണ്ടാകുന്ന രോഗങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍(ആരോഗ്യം) അറിയിച്ചു. കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കുന്നതിന് എല്ലാ ആഴ്ചയിലും കൃത്യമായി ഡ്രൈ ഡേ ആചരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വെള്ളിയാഴ്ച്ചയും ഓഫിസുകളില്‍ ശനിയാഴ്ചയും വീടുകളില്‍ ഞായറാഴ്ചയും കൊതുകിന്റെ ഉറവിട നശീകരണം നടത്തണം. ചെളിവെള്ളത്തില്‍ പണിയെടിക്കുന്നവര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ എലിപ്പനി പ്രതിരോധത്തിനായി കാലുറകള്‍ ധരിക്കണം. മുറിവുണ്ടെങ്കില്‍ ആന്റിസെപ്റ്റിക് ക്രീം പുരട്ടണം. രോഗപ്രതിരോധത്തിനായി ഡോക്‌സിസൈക്ലില്‍ ഗുളിക ആഴ്ച്ചയില്‍ ഒന്ന് എന്ന തോതില്‍ ആറാഴ്ച്ചവരെ കഴിക്കണം. ഇത് എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ലഭിക്കും. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ശുദ്ധജലത്തില്‍ പാത്രങ്ങള്‍ വൃത്തിയാക്കുക, പരിസരം വൃത്തിയായി സൂക്ഷിക്കുക, വൃക്തി ശുചിത്വം പാലിക്കുക, കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുക എന്നിവവഴി ജലജന്യരോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയിഡ്, വയറിളക്കങ്ങള്‍ എന്നിവ തടവാന്‍ സാധിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. സംതൃപ്തിയോടെ തിരഞ്ഞെടുപ്പ് വിഭാഗം കൊല്ലം: തെരഞ്ഞെടുപ്പ് പ്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ എ.ഷൈനാമോളും സഹപ്രവര്‍ത്തകരും. അഞ്ചു മാസം നീണ്ട ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്കാണ് വ്യാഴാഴ്ച്ച വോട്ടെണ്ണലോടെ വിരാമമായത്. പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തെത്തുടര്‍ന്ന് ദുരിതാശ്വാസ നടപടികളില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടിവന്നപ്പോഴും അത് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെ ബാധിക്കാതിരിക്കാന്‍ ജില്ലാ ഭരണകൂടം പ്രത്യേകം ശ്രദ്ധിച്ചു. ഡെപ്യൂട്ടി കലക്ടര്‍ എസ്.ഷാനവാസിന്റെ നേതൃത്വത്തിലുള്ള ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസിനായിരുന്നു പ്രവര്‍ത്തനങ്ങളുടെ ഏകോപനച്ചുമതല. ഓഫിസിലെ ജീവനക്കാരും രാപ്പകല്‍ ഭേദമെന്യേ ജോലിയില്‍ പങ്കാളികളായി. പോളിങ് ബൂത്തുകളില്‍ റാമ്പുകളും ടോയ്‌ലറ്റുകളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തമാണ് ജില്ലയില്‍ നടന്നത്. 60 സ്‌പെഷ്യല്‍ പോളിംഗ് ബൂത്തുകളും 27 വനിതാ സൗഹൃദ ബൂത്തുകളുമൊരുക്കിയതിനു പുറമെ വനിതാ സൗഹൃദ ബൂത്തുകളിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ ഭരണകൂടം പായ, ബെഡ്ഷീറ്റ്, ടൗവല്‍, സോപ്പ്, ബ്രഷ്, പേസ്റ്റ്, ബിസ്‌ക്കറ്റ്, ജ്യൂസ് പാക്കറ്റ്, ചോക്കലേറ്റ്, കൊതുകുതിരി എന്നിവയടങ്ങിയ കിറ്റും വിതരണംചെയ്തു. പ്രധാന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കലക്ടര്‍ മുന്‍കൈ എടുത്ത് രൂപീകരിച്ച തെരഞ്ഞെടുപ്പ് വാട്‌സാപ്പ് ഗ്രൂപ്പ് വിവരങ്ങള്‍ അതിവേഗം കൈമാറുന്നതിനും സയമബന്ധിതമായ പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ സഹായകമായി. വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള സിസ്റ്റമാറ്റിക് വോട്ടര്‍ എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്റെ(സ്വീപ്) ജില്ലയിലെ പ്രവര്‍ത്തനം തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രശംസ നേടുകയുംചെയ്തു. മാധ്യമ നിരീക്ഷണവും പ്രചാരണ സാമഗ്രികളുടെ സര്‍ട്ടിഫിക്കേഷനും എം.സി.എം.സി സെല്‍ കൃത്യതയോടെ നിര്‍വഹിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമയബന്ധിതമായി മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ച ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ നേതൃത്വത്തില്‍ വോട്ടെണ്ണല്‍ ദിവസം കലക്ട്രേറ്റില്‍ വിപുലമായ മീഡിയ സെന്റര്‍ സജ്ജീകരിച്ചിരുന്നു. സന്ദര്‍ശകര്‍ക്ക് തെരഞ്ഞെടുപ്പ് വിവരങ്ങള്‍ തത്സമയം അറിയുന്നതിനും കലക്ട്രേറ്റില്‍ പ്രത്യേക ക്രമീകരണമേര്‍പ്പെടുത്തി. ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് സഹകരിച്ച എല്ലാ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നന്ദി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."