HOME
DETAILS

ഡോക്ടര്‍മാര്‍ സമരത്തില്‍ താലൂക്കാശുപത്രി പ്രവര്‍ത്തനം സ്തംഭിച്ചു

  
backup
May 20 2016 | 19:05 PM

%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d

കൊട്ടാരക്കര: യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ നിസഹകരണ സമരം ആരംഭിച്ചതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം സ്തംഭിച്ചു. വയോധികരും സ്ത്രീകളുമടങ്ങുന്ന നൂറുകണക്കിന് രോഗികള്‍ ചികിത്സ കിട്ടാതെ വലയുകയാണ്. ഇന്നലെ ഡോക്ടര്‍മാരുടെ സംഘടനായ കെ.ജി.എം.ഒ യെ പണിമുടുക്കുകയും കൂടി ചെയ്തതോടെ രോഗികളുടെ ദുരിതം ഇരട്ടിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രി 8.30 ഓടെ യാണ് ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവുംപ്രസവമുറിയില്‍ മരിച്ചത്. യുവതിയെ പ്രസവമുറയില്‍ പ്രവേശിപ്പിച്ച ശേഷം വനിതാ ഡോക്ടര്‍ ആശുപത്രി വിട്ടു പോയിരുന്നു. പ്രസവമുറിയില്‍ വച്ച് ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായി യുവതി മരിച്ചതായി നഴ്‌സാണ് ബന്ധുക്കളെ വിവരം അറിയിക്കുന്നത്.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന ഡി.എം.ഒ യുടെ ഉറപ്പിന്‍മേലാണ് നാട്ടുകാര്‍ അന്ന് പിരിഞ്ഞത്. എന്നാല്‍ അന്നു മരിച്ച യുവതിയുടെ ബന്ധു ഡോക്ടറെ മര്‍ദ്ദിച്ചതായി കാണിച്ച് ഡോക്ടരും അവരുടെ സംഘടനയുംപൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ഈ ബന്ധുവിന് ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ സമരം നടത്തിവരുന്നത്. മുസ്‌ലിം സ്ട്രീറ്റ് വിമലാലയത്തില്‍ ബൈജുവിന്റെ ഭാര്യ സഹിതയാ(31)ണ് മരിച്ചത്. തങ്ങള്‍ ആരും ഡോക്ടറെ മര്‍ദിച്ചിട്ടില്ലെന്നും ചെയ്ത കൊടുംകുറ്റകൃത്യത്തില്‍ നിന്നും രക്ഷപ്പെടാനാണ് ഡോക്ടര്‍മാര്‍ ശ്രമം നടത്തുന്നതെന്നും ബൈജു വ്യക്തമാക്കിയിരുന്നു. കുറ്റക്കാരിയായ ഡോക്ടറെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തേയും ഈ ഡോക്ടര്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ നിസഹരണ സമരം ആരംഭിച്ചിത്. ഒ.പി. വിഭാഗത്തില്‍ ഇപ്പോള്‍ പരിശോധനയും ചികിത്സയും ഇല്ല. ലേബര്‍ റൂം, ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവ അടച്ചിട്ടു. കുട്ടികളുടെ വാര്‍ഡിലും പുതിയ കിടത്തി ചികിത്സാ പ്രവേശനവും അനുവദിക്കുന്നില്ല. 250 ഓളം പേരാണ് ഇവിടെ കിടത്തി ചികിത്സ തേടി വരുന്നത്. ഇവരെയെല്ലാം നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുകയാണ്.

മറ്റു സര്‍ക്കാര്‍ ആശുപത്രികളിലൊന്നും ഇവര്‍ക്ക് ചികിത്സ ലഭിക്കുകയില്ലെന്നും സമരക്കാരായ ഡോക്ടര്‍മാര്‍ ഭീഷണി പ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇന്നലെ പണി മുടക്കിയ ഡോക്ടര്‍ മാര്‍ റൂറല്‍ എസ്.പി.ഓഫീസിലേക്ക് മാര്‍ച്ചു നടത്തുകയുണ്ടായി. നിര്‍ദ്ദനകുടംബത്തിലെ യുവതിയും ഗര്‍ഭസ്ഥ ശിശുവുമാണ് ഡോക്ടറുടെ സേവനം തക്ക സമയത്ത് ലഭിക്കാത്തതുമൂലം മരണപ്പെട്ടത്. കുറ്റക്കാര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കുവാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ തയ്യാറായിട്ടില്ല. കുറ്റകൃത്യത്തിന്റെ തീവ്രത കുറയ്ക്കാനും ജനശ്രദ്ധ തിരിക്കാനുംമാണ് ഡോക്ടര്‍മാരുടെ സംഘടിത ശ്രമം. ഇതു വഴി മരണപ്പെട്ട കുടുംബം ഉയര്‍ത്തുന്ന ആരോപണത്തിന്റെ മുനയൊടിക്കുവാനാണ് നീക്കം. കുറ്റവാളിയായ ഡോക്ടറെ അറസ്റ്റു ചെയ്യണമെന്നും ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമാക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തു വന്നിട്ടുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago