കുടിവെള്ള പദ്ധതികള്‍ സജീവമാക്കണമെന്ന് ജില്ലാ വികസന സമിതി
കൊല്ലം: വരള്‍ച്ചാ പ്രതിരോധത്തിന് ജില്ലയിലെ വിവിധ കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ജില്ലാ വികസന സമിതിയില്‍ നിര്‍ദേശം.
കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തന ക്ഷമത, സ്രോതസുകളുടെ പുനരുദ്ധാരണം, പൈപ്പ്‌ലൈന്‍ നീട്ടല്‍, കുഴല്‍ക്കിണറുകളിലെ ജലലഭ്യത എന്നിവ സംബന്ധിച്ച് വിശദമായ വിലയിരുത്തല്‍ നടത്തണമെന്ന് സമിതി ആവശ്യപ്പെട്ടു. കുടിവെള്ള പദ്ധതികള്‍ സംബന്ധിച്ച് ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ പ്രത്യേകയോഗം വിളിക്കുമെന്ന് വികസന സമിതിയില്‍ അധ്യക്ഷയായിരുന്ന ജില്ലാകലക്ടര്‍ മിത്ര. ടി അറിയിച്ചു.
തൊടിയൂര്‍, തഴവ, കെ .എസ് .പുരം പഞ്ചായത്തുകളെ സമഗ്രകുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആര്‍. രാമചന്ദ്രന്‍ എം .എല്‍. എ നിര്‍ദേശിച്ചു. ജില്ലയിലെ തരിശു നിലങ്ങളില്‍ നെല്‍കൃഷി വ്യാപിക്കുന്നതിനുള്ള നടപടിക്ക് പ്രാമുഖ്യം നല്‍കണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം .എല്‍. എ പറഞ്ഞു. വരള്‍ച്ച പ്രതിരോധത്തിനായി ഒരു കോടി അന്‍പത് ലക്ഷം രൂപ സര്‍ക്കാരില്‍ നിന്ന് ജില്ലക്കായി അനുവദിച്ചതായി ഐഷാപോറ്റി എം .എല്‍. എയെ കലക്ടര്‍ അറിയിച്ചു. റേഷന്‍ കാര്‍ഡുകള്‍ ബി .പി .എല്‍ ആക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ പരിശോധനാ കമ്മിറ്റികള്‍ മാനുഷിക പരിഗണനക്ക് മുന്‍തൂക്കം നല്‍കണമെന്ന് ജി .എസ് .ജയലാല്‍ എം .എല്‍ .എ നിര്‍ദേശിച്ചു. തീരദേശ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന എം .മുകേഷ് എം .എല്‍ .എയുടെ ആവശ്യത്തില്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി ഹാര്‍ബര്‍ എന്‍ജിനീയറിങ് എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു. റേഷന്‍ കടകള്‍ സംബന്ധിച്ച ആക്ഷേപങ്ങളില്‍ ലൈസന്‍സികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ശിക്ഷാ നടപടികള്‍ സ്വീകരിച്ചു വരുകയും ചെയ്യുന്നതായി കെ സി വേണുഗോപാല്‍ എം പിയുടെ പ്രതിനിധി തൊടിയൂര്‍ രാമചന്ദ്രനെ ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജദഗമ്മ, സബ് കലക്ടര്‍ ഡോ എസ് ചിത്ര, പ്ലാനിങ് ഓഫീസര്‍ മണിലാല്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."