നോട്ട് പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ യോജിച്ച സമരം: കുഞ്ഞാലിക്കുട്ടി
കണ്ണൂര്‍: നോട്ട് മാറ്റത്തെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ പ്രക്ഷോഭവും യോജിച്ച സമരവും വേണ്ടിവരുമെന്നു പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. സ്റ്റേറ്റ് എംപ്ലോയിസ് യൂനിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പരിഷ്‌കാരം വഴി ചെറുകിട കച്ചവടങ്ങളെല്ലാം പൂട്ടിക്കഴിഞ്ഞു. വന്‍ പരിഷ്‌കാരങ്ങള്‍ സാധാരണക്കാരെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. എന്നാല്‍ വന്‍കിടക്കാര്‍ മുന്‍കരുതല്‍ എടുക്കും. ഇതാണു പ്രധാനമന്ത്രി കാണാതെ പോയത്. കണ്ണും മൂക്കുമില്ലാത്ത ഡിജിറ്റലൈസേഷനാണു നോട്ട് ദുരന്തത്തിനു വഴിവച്ചത്. പ്രത്യാഘാതം ഓര്‍ക്കാതെയുള്ള നടപടിയുടെ പൂര്‍ണ ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.
രാജ്യം ഡിജിറ്റല്‍ യുഗത്തിലേക്കു മാറേണ്ടത് അനിവാര്യതയാണെങ്കിലും നോട്ടുമാറ്റം യാതൊരു മുന്നൊരുക്കവുമില്ലാത്ത നടപടിയായിപ്പോയി. നോട്ട് പ്രതിസന്ധി വന്‍തോതില്‍ ജീവനക്കാരെയും ബാധിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യത്തില്‍ ഇടതുസര്‍ക്കാരിനു മെല്ലെപ്പോക്ക് നയമാണെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
നസീം ഹരിപ്പാട് അധ്യക്ഷനായി. സമ്മേളന ലോഗോ രൂപകല്‍പന ചെയ്ത മുട്ടി മുഹമ്മദിനു പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ ഉപഹാരം നല്‍കി. വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, പി കുഞ്ഞിമുഹമ്മദ്, അബ്ദുല്‍കരീം ചേലേരി, വി.പി വമ്പന്‍, പി.വി സൈനുദീന്‍, മഹമൂദ് അള്ളാംകുളം, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, കെ.ടി സഹദുല്ല, എം.പി മുഹമ്മദലി, എ.എം അബൂബക്കര്‍, എം അബ്ദുല്‍ സത്താര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."