HOME
DETAILS
MAL
മാരുതി വാഗന് ആര് ലിമിറ്റഡ് എഡിഷന് വിപണിയില്‍
backup
November 27 2016 | 07:11 AM
മാരുതി സുസുക്കിയുടെ പ്രീമിയം മോഡലായ വാഗന് ആറിന്റെ ഏറ്റവും പുതിയ ലിമിറ്റഡ് എഡിഷന് വിപണിയിലിറങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹിയില്‍ അവതരിപ്പിച്ച കാറിന് 4.4 ലക്ഷം മുതലാണ് ഏകദേശ വില.
വാഹനത്തിന്റെ ബോഡിയില്‍ മനോഹരമായ ഗ്രാഫിക്സോടു കൂടിയാണ് ലിമിറ്റഡ് എഡിഷന്റെ വരവ്. കൂടാതെ ഡിസ്പ്ലേയോടു കൂടിയ റിവേഴ്സ് സെന്‍സറും വോയ്സ് ഗൈഡന്‍സും, പിന്നിലെ സ്പോയിലറും ഇതിന്റെ പ്രത്യേകതയാണ്.
മാരുതിയുടെ ജനപ്രിയ മോഡലുകളില്‍ ഏറെ വിജയകരമായ പതിപ്പാണ് വാഗന് ആര്. പെട്രോള്‍, സി.എന്‍.ജി ഇന്ധനത്തിലും ഓട്ടോമാറ്റഡ് ട്രാന്‍സ്മിഷനിലും വാഹനം ലഭ്യമാണ്. എല്‍.എക്സ്.ഐ, വി.എക്സ്.ഐ മോഡലുകളിലാണ് വാഹനം ഇറങ്ങിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."