കുട്ടിശാസ്ത്രജ്ഞരുടെ ഉല്പന്നങ്ങള്‍ വില്‍ക്കാനുള്ള സൗകര്യമുണ്ടാക്കും: ഡി.പി.ഐ
ഷൊര്‍ണുര്‍: അടുത്തവര്‍ഷം മുതല്‍ സംസ്ഥാന ശാസ്‌ത്രോത്സവം പൊതുജനങ്ങള്‍ക്കു കൂടി കാണാന്‍ അവസരമൊരുക്കുമെന്നു പൊതു വിദ്യാഭാസ ഡയറക്ടര്‍ കെ .വി മോഹന്‍കുമാര്‍ പറഞ്ഞു.തത്സമയ മത്സരങ്ങളില്‍ കുട്ടിശാസ്ത്രജ്ഞര്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ അവിടെ നിന്നും വാങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം സജീവ പരിഗണനയിലാണെണെന്നും അദ്ദേഹം പറഞ്ഞു. സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തത്സമയ മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളില്‍ നല്ലൊരു ശതമാനവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ്. സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന ഒരു കുട്ടിക്ക് 5000 മുതല്‍10,000 രൂപവരെ ചെലവിടേണ്ടി വരുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മത്സരം കഴിഞ്ഞാല്‍ മിക്കവരും നിര്‍മിച്ച സാധനങ്ങള്‍ ഉപേക്ഷിച്ചു പോകാറാണു പതിവ്. കൈയിലൊതുങ്ങുന്നവ മാത്രമേ കൊണ്ടുപോകാറുള്ളു. വലിയസാധനങ്ങള്‍ കൊണ്ടുപോകാന്‍ വാഹനം വേണം. അതിനു നല്ല ചെലവ് വരും. അത് കൊണ്ട് മത്സരം കഴിഞ്ഞ സ്ഥലത്തു ഉപേക്ഷിച്ചു പോകാറാണ് പതിവ്. തത്സമയ മത്സരം കഴിഞ്ഞ ശേഷം ഇവരുണ്ടാക്കിയ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു വില്‍പ്പനക്കു സൗകര്യം ചെയ്തു കൊടുത്താല്‍ അവ വാങ്ങിക്കാന്‍ ആളുകളുണ്ടാവും.അങ്ങനെ കുട്ടികളുടെ കരവിരുതില്‍ നിര്‍മിക്കുന്ന സാധനങ്ങള്‍ക്കു ചെലവാക്കിയ തുക തിരിച്ചു പിടിക്കാനും കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."