പിലിക്കോട് ഹോര്‍ട്ടികള്‍ച്ചര്‍ സര്‍വകലാശാല സ്ഥാപിക്കണം: പി. കരുണാകരന്‍ എം.പി
ചെറുവത്തൂര്‍: കാര്‍ഷിക ഗവേഷണ രംഗത്ത് മികച്ച നേട്ടം കൈവരിച്ച പിലിക്കോട് കാര്‍ഷീക ഗവേഷണ കേന്ദ്രത്തില്‍ ഹോര്‍ട്ടികള്‍ച്ചര്‍ സര്‍വ്വകലാശാല സ്ഥാപിക്കണമെന്ന് പി.കരുണാകരന്‍ എം.പി. ആവശ്യപ്പെട്ടു.
ഉത്തരമേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രങ്ങളുടെ ശതാബ്ദിയാഘോഷ ഭാഗമായി സംഘടിപ്പിച്ച 'അഗ്രിഫിയസ്റ്റ2016' സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് തലം മുതല്‍ മേല്‍പോട്ടുള്ള എല്ലാ ജനപ്രതിനിധികളുടേയും കൂട്ടായ പ്രവര്‍ത്തനം ഈ ആവശ്യം നേടിയെടുക്കുന്നതിനുണ്ടാകണമെന്നും പി.കരുണാകരന്‍ പറഞ്ഞു. എം.രാജഗോപാലന്‍ അധ്യക്ഷനായി.
തെങ്ങ് ഉപയോഗിച്ച് സ്വാഗത കവാടം ഒരുക്കിയ സുരേന്ദ്രന്‍ കൂക്കാനം, ലോഗോ രൂപകല്‍പന ചെയ്ത സജയന്‍, ചെടിയമ്മ എന്ന അന്നമ്മ ദേവസ്യ, പി.വി.പ്രസന്ന, രാജീവ് രാമാസ്, ജിജോ എന്നിവരെ മുന്‍ എം.എല്‍.എ കുഞ്ഞിരാമന്‍ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. നാരായണന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ശൈലജ, പി.വി.പദ്മജ, ഡോ. എം. ഗോവിന്ദന്‍, ടി.പി.രാഘവന്‍, അസോസിയറ്റ് ഡയരക്ടര്‍ ഡോ.ബി. ജയപ്രകാശ് നായ്ക്, ഡോ. കെ.എന്‍ സതീശന്‍ എന്നിവര്‍ സംസാരിച്ചു.
അഗ്രിഫിയസ്റ്റയ്ക്ക് കൊടിയിറങ്ങിയെങ്കിലും പിലിക്കോട് കേന്ദ്രത്തില്‍ ഒരുക്കിയ കൃഷിയിട പ്രദര്‍ശനം ഡിസംബര്‍ രണ്ടിന് വൈകീട്ട് അഞ്ചുവരെ തുടരും. പ്രവേശനം സൗജന്യമാണ്. അത്യുല്‍പാദനശേഷിയുള്ള തെങ്ങിന്‍ തൈകളും, ഫലവര്‍ഗ്ഗ ചെടികളും, കാര്‍ഷിക ഉല്‍പന്നങ്ങളും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."