ന്യൂസിലന്‍ഡ്- പാകിസ്താന്‍ രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താനു 369 റണ്‍സ് വിജയ ലക്ഷ്യം. ഒരു ദിവസവും പത്തു വിക്കറ്റുകളും കൈയിലിരിക്കേയാണ് പാകിസ്താനു മുന്നില്‍ 369 റണ്‍സിന്റെ വിജയക്കടമ്പ. ഇതോടെ രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്. നാലാം ദിവസം മൂന്നു ഓവര്‍ മാത്രം ബാറ്റു ചെയ്ത പാകിസ്താന്‍ കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ഒറു റണ്‍ എടുത്തിട്ടുണ്ട്. ഓപണര്‍മാരായ സമി അസ്‌ലം, അസ്ഹര്‍ അലി എന്നിവരാണ് ക്രീസില്‍.
55 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ കിവികള്‍ക്കായി ഇടവേളയ്ക്കു ശേഷം സെഞ്ച്വറിയുമായി തിളങ്ങിയ റോസ് ടെയ്‌ലറുടെ കിടയറ്റ ബാറ്റിങാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അഞ്ചു വിക്കറ്റു നഷ്ടത്തില്‍ അവര്‍ 313 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. റോസ് ടെയ്‌ലറുടെ സെഞ്ച്വറിയും (പുറത്താകാതെ 102), ടോം ലാതത്തിന്റെ അര്‍ധ സെഞ്ച്വറിയു (80)മാണ് ന്യൂസിലന്‍ഡിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. പാക് നിരയില്‍ ഇമ്രാന്‍ ഖാന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."