പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതി: മൂന്നു പേര്‍ അറസ്റ്റില്‍
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍: മലപ്പുറം, കൊല്ലം കോടതി വളപ്പുകളിലെ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയമുള്ള മൂന്നുപേരെ മധുരയില്‍ എന്‍.ഐ.എ പിടികൂടി. തമിഴ്‌നാട് സ്വദേശികളായ അബ്ബാസലി(45), അയൂബ്ഖാന്‍ എന്ന ആസിഫ് സുല്‍ത്താന്‍ മുഹമ്മദ്(26), മുഹമ്മദ് കരീം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരില്‍നിന്നും സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം 22 രാഷ്ട്രീയ നേതാക്കളെ വധിക്കാന്‍ ആസൂത്രണം ചെയ്തവരാണിവരെന്ന് സംശയമുള്ളതായി എന്‍.ഐ.എ പറഞ്ഞു. തമിഴ്‌നാട് പൊലിസിന്റെ സഹായത്തോടെയാണ് എന്‍.ഐ.എ ഇവരെ പിടികൂടിയത്. ഇവരില്‍ അബ്ബാസലിക്ക് മൈസൂര്‍ സ്‌ഫോടനത്തില്‍ പങ്കുള്ളതായി മധുര പൊലിസ് കമ്മിഷണര്‍ ശൈലേഷ് കുമാര്‍ യാദവ് പറഞ്ഞു. മറ്റു രണ്ടുപേര്‍ കൂടി സംഘത്തില്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
കര്‍ണാടക, ആന്ധ്രപ്രദേശ്, കേരളം എന്നിവിടങ്ങളില്‍ അടുത്ത കാലത്തായി നടന്ന ചെറിയ സ്‌ഫോടന സംഭവങ്ങളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരാണിവര്‍.
മധുര സിറ്റി പൊലിസ് കമ്മിഷനര്‍ ഇക്കാര്യം പത്രലേഖകരോട് സ്ഥിരീകരിച്ചുവെങ്കിലും എന്‍.ഐ.എ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്‍.ഐ.എ മധുരയില്‍ മൂന്ന് പേരെ പിടികൂടാന്‍ തങ്ങളുടെ സഹായം തേടിയെന്നു കമ്മീഷനര്‍ ശൈലേജ് കുമാര്‍ യാദവ് പറഞ്ഞു. അബ്ദുല്‍ ഹക്കീം, ദാവൂദ് സുലൈമാന്‍ എന്നിവരെയാണ് പിടികൂടാനുള്ളത്.
പ്രതികള്‍ക്കു ആന്ധ്രയിലെ ചിറ്റൂര്‍, കര്‍ണാടകയിലെ മൈസൂര്‍ എന്നിവിടങ്ങളില്‍ നടന്ന ചെറിയ സ്‌ഫോടനങ്ങളുമായി ബന്ധമുണ്ടെന്നാണ് സൂചന.
ഏഴ് സെന്‍ട്രല്‍ ജയിലുകളിലെ സൂപ്രണ്ടുകാര്‍ക്ക് ഭീഷണികത്ത് അയച്ച കേസിലും, രാജ്യത്തെ എംബസികള്‍ക്ക് ഭീഷണി സന്ദേശങ്ങള്‍ അയച്ചതിലും ഇവര്‍ക്കു ബന്ധമുണ്ടെന്ന് അഭ്യൂഹമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."