ഫാര്‍മസിസ്റ്റ് നിയമം പരിഷ്കരിക്കുന്നതിനെതിരേ ഫാര്‍മസിസ്റ്റ്സ് ഓര്ഗനൈസേഷന്
കൊച്ചി: ഫാര്‍മസിസ്റ്റ് നിയമം പരിഷ്കരിക്കുന്നതിനെതിരേ പ്രക്ഷോഭം ആരംഭിക്കുമെന്ന് കേരള ഫാര്‍മസിസ്റ്റ്സ് ഓര്ഗനൈസേഷന്. ജീവന്‍രക്ഷാ ഔഷധങ്ങള്‍ യോഗ്യതയുള്ള ഫാര്‍മസിസ്റ്റുകള്‍ മാത്രമേ കൈകാര്യം ചെയ്യാവൂ എന്ന ഫാര്‍മസി നിയമം അട്ടിമറിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കേരളാ ഫാര്‍മസിസ്റ്റ്സ് ഓര്ഗനൈസേഷന് സംസ്ഥാന പ്രവര്‍ത്തകസമിതി ആരോപിച്ചു.
ഔഷധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ യാതൊരു വിദ്യാഭ്യാസയോഗ്യതയുമില്ലാതെ കേവലം ഏതെങ്കിലും മരുന്നുകടയില്‍ കുറച്ചുകാലം മരുന്നെടുത്തു കൊടുത്ത പരിചയം മാത്രമുള്ള വ്യക്തികള്‍ക്ക് പരീക്ഷ നടത്തി ഫാര്‍മസിസ്റ്റിനു തുല്യയോഗ്യതയുള്ള സര്‍ട്ടിഫിക്കറ്റ് കൊടുക്കാനുള്ള നീക്കം എന്തുവിലകൊടുത്തും തടയുമെന്നും അസോസിയേഷന് പറഞ്ഞു.
ഔഷധ വില്പന ശാലകളിലും ആശുപത്രി ഫാര്‍മസികളിലും ഫാര്‍മസിസ്റ്റായി ജോലിചെയ്യാന്‍ ഇത്തരക്കാര്‍ക്ക് അനുവാദം കൊടുക്കാനുമുള്ള തീവ്രശ്രമങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തുന്നതില്‍ ഓര്ഗനൈസേഷന് ശക്തമായി പ്രതിഷേധിച്ചു.
യോഗത്തില്‍ മുഹമ്മദ് ജുനൈസ്, ബാസിത് ഇറുമ്പന്‍, അനസ് കൊടുവള്ളി, വി.ടി ഷമീം , മുഹമ്മദ് റാഷിഖ്, പ്രേംജി വയനാട്, പ്രജീഷ് ചെങ്ങന്നൂര്‍, സൈഫുദ്ദീന് താരി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."