കിഴങ്ങു ഗവേഷണ കേന്ദ്രത്തിലെ കുളത്തില്‍ ജീവനക്കാരന് മരിച്ച നിലയില്‍
ശ്രീകാര്യം: കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രത്തിലെ (സി.റ്റി.സി.ആര്.ഐ) ജീവനക്കാരനെ ഗവേഷണകേന്ദ്രത്തിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മലപ്പുറം കൊടുവാഴൂര് ഏ.ആര് നഗര്‍ നെടുങ്ങാട് സ്വദേശിയും സി.ടി.സി.ആര്.ഐ കോര്‍ട്ടേഴ്സില്‍ താമസക്കാരനുമായ അപ്പു (51)വിനെ യാണ് ഇന്നലെ ഉച്ചക്ക് ഒന്നരമണിയോടെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സി.റ്റി.സി.ആര്.ഐ.യിലെ സ്കില്‍ഡ് സപ്പോര്‍ട്ടിങ് വിഭാഗത്തിലെ അസിസ്റ്റന്റായിരുന്നു.
രാവിലെ എട്ടു മണിക്ക് പഞ്ചിങ് ചെയ്ത് ജോലിക്കു കയറിയ അപ്പു കൂവ കൃഷി വിളവെടുപ്പുമായി ബന്ധപ്പെട്ട ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഉച്ചക്ക് സഹപ്രവര്‍ത്തകര്‍ ഭക്ഷണം കഴിക്കാന്‍ അന്വേഷിച്ചെത്തിയപ്പോഴായിരുന്നു കുളത്തില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വെള്ളം കുറവായിരുന്ന കുളത്തില്‍ ചെളി അടിഞ്ഞു കൂടിയിരുന്നു.ശരീരത്തില്‍ മറ്റ് മുറിവുകളോ ചതവോ കണ്ടെത്താന്‍ കഴിഞ്ഞില്ല. ശ്രീകാര്യം പൊലിസ് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മൃതുദേഹം ഇന്ന് സംസ്കരിക്കും.
ഭാര്യ:ലീല മക്കള്‍: റിജു, ഷിജു, ഷിഞ്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണം സംബന്ധിച്ച കൂടുതല്‍ വിവരം ലഭിക്കുകയുള്ളൂവെന്ന് ശ്രീകാര്യം എസ്.ഐ അനൂപ് കൃഷ്ണ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."