HOME
DETAILS

മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

  
backup
May 20 2016 | 20:05 PM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5

കോട്ടയം: പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജേക്കബ് വര്‍ഗ്ഗീസ് നിര്‍ദ്ദേശം നല്‍കി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന മഴക്കാലപൂര്‍വ്വ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജ്ജിതപ്പെടുത്തി. ജില്ലയിലെ ചില മേഖലകളില്‍ കൊതുകുജന്യ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടേയും അടിയന്തിര യോഗം ചേര്‍ന്നു. ജില്ലാ-ഗ്രാമപഞ്ചായത്തുതലങ്ങളില്‍ നടത്തിവരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.
വീടിനും സ്ഥാപനത്തിലും ചുറ്റുപാടിലുമായി അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്, ടയര്‍, ചിരട്ട, കളിപ്പാട്ടങ്ങള്‍, പൂച്ചട്ടികള്‍, വീടുനുമുകളിലെ ടെറസ് സണ്‍ഷെയ്ഡുകളില്‍, വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയൊക്കെ ഡങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് കൊതുകുകള്‍ പെരുകുന്നതിന് കാരണമാകുന്നതിനാല്‍ ഇത്തരം സാഹചര്യം ഒഴിവാക്കണം. വെള്ളം ശേഖരിച്ചു വയ്ക്കുമ്പോള്‍ കൊതുക കടക്കാത മൂടി സൂക്ഷിക്കണം.പാഴ് വസ്തുക്കള്‍ കത്തിക്കാവുന്നവ കത്തിച്ചു കളയേണ്ടതുമാണ്. റീസൈക്കിള്‍ ചെയ്യാവുന്ന പാഴ് വസ്തുക്കള്‍ മാറ്റിയും കുഴിച്ചു മൂടേണ്ടവ കുഴിച്ചു മൂടിയും കൊതുകു പെരുകുന്ന സാഹചര്യം ഒഴിവാക്കണം. ആഴ്ചയിലൊരിക്കല്‍ 'ഡ്രൈഡേ' ആചരിച്ച് കൂത്താടികള്‍ വളരുന്നില്ലെന്ന് ഉറപ്പാക്കണം. റബര്‍ തോട്ടങ്ങളില്‍ കൊതുകു വളരുന്ന സാഹചര്യം ഒഴിവാക്കണം.
വേനല്‍മഴയില്‍ ജലസ്രോതസ്സുകള്‍ മലിനപ്പെടാനുളള സാദ്ധ്യതയുണ്ട്. ഇത് മഞ്ഞപ്പിത്തം, വയറിളക്കം, രോഗങ്ങള്‍ പോലുളള പകര്‍ച്ച വ്യാധികള്‍ക്ക് സാദ്ധ്യതയുണ്ടാകും. തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. തിളച്ച വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ത്ത് ഉപയോഗിക്കുന്ന ശീലം ഒഴിവാക്കണം. എല്ലാ കിണറുകളും കുടിവെള്ള സ്രോതസ്സുകളും ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം.
രോഗാരംഭത്തിലെ ചികിത്സ ലഭിച്ചാല്‍ വളരെ എളുപ്പത്തില്‍ ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ് എലിപ്പനി. എലിമൂത്രം, നാല്‍ക്കാലികളുടെ മൂത്രം എന്നിവ വഴി മലിനപ്പെട്ട ഇടങ്ങളില്‍ സമ്പര്‍ക്കമുണ്ടാകുന്നവരിലാണ് രോഗം കണ്ടു വരുന്നത്. ചതുപ്പു പ്രദേശങ്ങളിലോ കാര്‍ഷിക മേഖലയിലോ തൊഴിലുറപ്പു മേഖലയിലോ ജോലി ചെയ്യുന്നവര്‍ക്ക് രോഗബാധയ്ക്ക് സാദ്ധ്യത കൂടുതലാണ്. ഇത്തരം വിഭാഗത്തിലുളളവര്‍ പ്രതിരോധ മരുന്നുകള്‍ ആഴ്ചയിലൊരിക്കല്‍ കഴിക്കണം. ഇതിനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സേവനം ഉപയോഗപ്പെടുത്തണം. ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ പൊതു ജനങ്ങളുടെ പിന്തുണ ഉണ്ടാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. യോഗത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എന്‍.പ്രിയ, ജില്ലാ മലേറിയ ഓഫീസര്‍ അനില്‍ കുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍, മാസ് മീഡിയ ഓഫീസര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago