HOME
DETAILS
MAL
പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇനി ചുരിദാര്‍ ധരിച്ചു കയറാം
backup
November 29 2016 | 11:11 AM
തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ കയറുന്നതിനു സ്ത്രീകള്‍ ചുരിദാറിനു മുകളില്‍ മേല്‍മുണ്ടു ധരിക്കണമെന്ന ആചാരം നിര്‍ത്തലാക്കി.
ചുരിദാര്‍ ധരിച്ചും ഇനി പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ കയറാം.
ക്ഷേത്രം ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ കെ.എന്‍ സതീഷാണ് പുതിയ ഉത്തരവിറക്കിയത്.
തിരുവനന്തപുരം സ്വദേശി റിയയുടെ പരാതിയിലാണ് തീരുമാനം.
ക്ഷേത്രത്തില്‍ സ്ത്രീകള്‍ ചുരിദാര്‍ ധരിച്ചു കയറുന്നതിനെ രാജകുടുംബാംഗങ്ങളും ഭരണസമിതിയും എതിര്‍ത്തിരുന്നു. ഭരണസമിതിയുടെ നിലപാടിന് വിരുദ്ധമായാണ് പുതിയ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."