പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നത് ശല്യമാകുന്നതായി പരാതി
കുന്ദമംഗലം: റോഡരികുകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് നാട്ടുകാര്‍ക്ക് ശല്യമാകുന്നതായി പരാതി. കുറ്റിക്കാട്ടൂര്‍ മത്സ്യ മാര്‍ക്കറ്റിന്റെ എതിര്‍വശത്തുള്ള ഒരു ഫാന്‍സി കടയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ രാത്രിയില്‍ കത്തിക്കുന്നതാണ് പൊതുജനങ്ങള്‍ക്ക് ദുരിതമാകുന്നത്.
പൊതുജനങ്ങള്‍ക്ക് ശല്യമാകുന്നം വിധം മാലിന്യങ്ങള്‍ കത്തിച്ചാല്‍ പിഴയും രണ്ടുവര്‍ഷം വരെ തടവും ലഭിക്കാവുന്ന കേസാണ്. ഇതെല്ലാം സൗകര്യപൂര്‍വം മറന്നുകൊണ്ടാണ് ഏറെ ജനത്തിരക്കുള്ള മാവൂര്‍-മെഡിക്കല്‍ കോളജ് മെയിന്‍ റോഡരികില്‍ പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത്.
അതേസമയം, പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകളില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ഇതു സംബന്ധിച്ച വിജ്ഞാപനം ഉടന്‍ ഇറക്കാനും തീരുമാനിച്ചു. 2017 ഏപ്രില്‍ ഒന്നു മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇന്നലെ ചേര്‍ന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും വ്യാപാരി സംഘടനകളുടെയും ജനപ്രതിനിധികളുടെയും വാര്‍ഡ് കണ്‍വീനര്‍മാരുടെയും സംയുക്ത യോഗത്തില്‍ ധാരണയായി.
50 മൈക്രോണില്‍ കൂടുതലുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്കാണ് നിയന്ത്രണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."