HOME
DETAILS
MAL
റോഡ് കൈയേറി കച്ചവടം വ്യാപാരികള്‍ നഗരസഭാ ചെയര്‍മാനെ ഉപരോധിച്ചു
backup
November 29 2016 | 22:11 PM
തളിപ്പറമ്പ് : മാര്‍ക്കറ്റ് റോഡ് കൈയേറി അനധികൃതമായി കച്ചവടം നടത്തുന്നതിനെതിരേ തളിപ്പറമ്പ് നഗരസഭ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ ഉച്ചയോടെ വ്യാപാരികള്‍ നഗരസഭാ ഓഫിസിലേക്ക് മാര്‍ച്ചു നടത്തി. നഗരസഭാ ചെയര്മാന് അള്ളാംകുളം മഹമ്മൂദിനെ ഉപരോധിച്ചു.
തുടര്‍ന്നു ചെയര്മാന്, സെക്രട്ടറി മനോഹരന് എന്നിവരുമായി ചര്‍ച്ച നടത്തുകയും ട്രാഫിക് അഡൈ്വസറി കമ്മിറ്റി യോഗം വിളിച്ചുചേര്‍ത്ത് പ്രശ്നത്തിനു ഉടന്‍ പരിഹാരം ഉണ്ടാക്കുമെന്നു ചെയര്മാന് ഉറപ്പു നല്‍കുകയും ചെയ്തു.
പ്രസിഡന്റ് കെ.എസ് റിയാസ്, സെക്രട്ടറി താജുദ്ദീന്, ജില്ലാ സെക്രട്ടറി പി സിദ്ദിഖ്, ടി ജയരാജ്, എം.എ മുനീര്‍, നാസര്‍, പി പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."