കുടിവെള്ളം മലിനം; കള്ളന്‍ത്തോട് നിവാസികള്‍ പകര്‍ച്ചവ്യാധി ഭീതിയില്‍
വൈത്തിരി: അന്‍പതോളം കുടുംബങ്ങള്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കിണറിലെ വെള്ളം മലിനമായി. കള്ളന്ത്തോടിലെ കിണര്‍ വെള്ളമാണ് അശുദ്ധമായത്. ഇത് പ്രദേശത്ത് പകര്‍ച്ചവ്യാധി ഭീഷണിക്ക് കാരണമായി. വെങ്ങപ്പള്ളി പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് കള്ളന്തോട്.
കുറിച്ച്യ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളാണ് ഇവിടെ പ്രധാനമായും താമസം. പതിറ്റാണ്ടുകള്‍ മുന്‍പ് സമഗ്ര കുടിവെള്ള പദ്ധതിയില്‍ പഞ്ചായത്ത് നിര്‍മിച്ചതാണ് കിണര്‍. വെള്ളം പമ്പ് ചെയ്യുന്നതിനു മോട്ടോര്‍ കണക്ഷന് അടക്കം അനുബന്ധ സംവിധാനങ്ങളും ഒരുക്കിയിരുന്നു. മാസങ്ങള്‍ മുന്‍പ് മോട്ടോര്‍ തകരാറിലായി. നിലവില്‍ പല കുടുംബങ്ങളും പിരിവെടുത്ത് മോട്ടോറുകള്‍ വാങ്ങിയാണ് വെള്ളം പമ്പ് ചെയ്യുന്നത്.
ഭക്ഷണം പാകം ചെയ്യുന്നതിനും കുടിക്കുന്നതിനും ഉപയോഗിക്കുന്ന വെള്ളം കുറച്ചുനാളുകളായി നിറംമങ്ങിയിരിക്കുകയാണ്. വര്‍ഷങ്ങളായി ശുചീകരിക്കാത്തതിനാല്‍ പായലും ചളിയും മറ്റും നിറഞ്ഞ കിണറിലെ വെള്ളം ദുര്‍ഗന്ധപൂരിതമാണ്. പരാതി പറയുമ്പോള്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ ബ്ലീച്ചിങ് പൗഡര്‍ വിതറുകയല്ലാതെ കിണര്‍ ശുദ്ധീകരിക്കാന്‍ നടപടിയെടുക്കുന്നില്ല. വേനല്‍ അടുക്കാനിരിക്കെ അഴുക്കുവെള്ളം ഉപയോഗിക്കുന്നത് മഞ്ഞപ്പിത്തം, കോളറ, പകര്‍ച്ചപ്പനി അടക്കം വ്യാധികള്‍ക്ക് കാരണമാകുമെന്ന ഭീതിയിലാണ് കള്ളന്തോടുകാര്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."