ഇന്ദിരാഗാന്ധി വിഷന്‍ ട്രസ്റ്റ് ഉദ്ഘാടനവും കാന്‍സര്‍ നിര്‍ണയ ക്യാപും നാളെ
കാഞ്ഞങ്ങാട്: ജില്ലയിലെ ജീവകാരുണ്യ പ്രവര്‍ത്തന സംഘടനയായ പെരിയ ഇന്ദിരാഗാന്ധി വിഷന്‍ ട്രസ്റ്റിന്റെ ഉദ്ഘാടനവും കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ കാന്‍സര്‍ നിര്‍ണയ ക്യാപും നടക്കും.
രാവിലെ 9.30ന് പെരിയ ടൗണിലെ ഡ്രീംഷോപ്പിം മാളില്‍ മുന്‍ മന്ത്രിയും ജനശ്രീ സുസ്ഥിര മിഷന്‍ ചെയര്‍മാനുമായ എം.എം.ഹസ്സന്‍ ഉദ്ഘാടനം ചെയ്യും. മെഡിക്കല്‍ ക്യാംപിന്റെ ഉദ്ഘാടനം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ നിര്‍വഹിക്കും. ഇന്ദിരാഗാന്ധി വിഷന്‍ ട്രസ്റ്റ് ഓഫിസ് കെ.പി സി സി നിര്‍വാഹക സമിതിയംഗം പി.ഗംഗാധരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍ ഇന്ദിരാഗാന്ധിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്യും. ട്രസ്റ്റിന്റെ വെബ് സൈറ്റ് ഉദ്ഘാടനം പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്.നായര്‍ നിര്‍വഹിക്കും. ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ.പി.വി.സി.നായര്‍ അധ്യനാകും
മറുനാടന്‍ മലയാളികള്‍ക്കിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രശസ്തനും ഗുജറാത്ത് ശ്രീസൗപര്‍ണ്ണിക എക്‌സ്‌പോര്‍ട്ട്‌സ് കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ ആര്‍.കെ.നായര്‍ മുഖ്യാതിഥിയായിരിക്കും.
പുല്ലൂര്‍ പെരിയ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി. രാമകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഉഷ ചന്ദ്രന്‍, പഞ്ചായത്തംഗങ്ങളായ കെ.കുമാരന്‍, ഷാഹിദറാഷിദ്, എ.സന്തോഷ് പ്രമോദ് പെരിയ കെ.വി.ഗോപാലന്‍
കാന്‍സര്‍രോഗ ബാധയില്ലാതെ എങ്ങനെ ജീവിക്കാം എന്ന വിഷയത്തില്‍ കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ പ്രസിഡന്റ് ഡി.കൃഷ്ണനാഥപൈ ക്ലാസെടുക്കും. കാമ്പില്‍ പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 35നും 55നും മദ്ധ്യേ പ്രായമുള്ള വിവാഹിതരായ 100 സ്ത്രീകളെ വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ ഗര്‍ഭാശയരോഗ പരിശോധനയും രോഗസാധ്യതാ ലക്ഷണമുള്ളവര്‍ക്ക് വായ, സ്തന കാന്‍സര്‍ നിര്‍ണ്ണയ പരിശോധനയും നടത്തും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ.പി.വി.സി.നായര്‍, പ്രമോദ് പെരിയ, ടി.രാമകൃഷ്ണന്‍, അഗസ്റ്റിന്‍ ജേക്കബ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."