ഏകീകൃത വ്യക്തി നിയമം കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം മതേതര ഇന്ത്യക്ക് അപമാനമെന്ന്
ചേറ്റുവ: സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ തൃശൂര്‍ ജില്ലാ കമ്മറ്റി ചേറ്റുവയില്‍ സംഘടിപ്പിച്ച മദ്‌റസാ പ്രധാനാധ്യാപക സംഗമം സമാപിച്ചു. ജില്ലയിലെ 24 റയ്ഞ്ചുകളിലെ 560 മദ്‌റസകളിലെ സ്വദറു മാരാണ് സംഗമത്തിനെത്തിയത്. സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.ജെ.എം. ജില്ലാ പ്രസിഡന്റ് പി.ടി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനായി. ജബ്ബാര്‍ മുസ്‌ലിയാര്‍ കുടുംബ സഹായ നിധി പെരുമ്പിലാവ് റൈഞ്ച് ഭാരവാഹികള്‍ക്ക് നല്‍കി സമസ്ത മുശാവറ അംഗം ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ നിര്‍വഹിച്ചു.
ജംഇയ്യതുല്‍ മുഫത്തിശീന്‍ സംസ്ഥാന സെക്രട്ടറി കെ.എച്ച് കോട്ടപ്പുഴ, അബ്ദുസ്സമദ് ദാരിമിയും ക്ലാസെടുത്തു. പത്രലോകത്ത് അത്ഭുതം സൃഷ്ടിച്ച് മുന്നേറുന്ന സുപ്രഭാതം ദിന പ്രത്രം ജനകീയമാക്കിയതില്‍ മദ്‌റസ അധ്യാപകരുടെ പങ്കും അര്‍പണബോധവും നിഷേധിക്കാന്‍ സാധ്യമല്ലെന്നും സുപ്രഭാതം വരിക്കാരെ ചേര്‍ക്കല്‍ കാമ്പയിന്‍ വിജയിപ്പിക്കാന്‍ മുഴുവനാളുകളും രംഗത്തിറങ്ങി അവരക്ക്കത്ത് പകരണമെന്നും ജംഇയ്യതുല്‍ മുഫത്തിശീന്‍ സ്റ്റേറ്റ് സെക്രട്ടറിയും പ്രമുഖ എഴുത്തുകാരനുമായ കെ.എച്ച് കോട്ടപ്പുഴ പറഞ്ഞു. മദ്‌റസാ പ്രസ്ഥാനം നേരിടുന്നകളും ഏക സിവില്‍ കോഡ് പോലെയുള്ള ആനുകാലിക വിഷയങ്ങളും സംഗമത്തില്‍ സജീവ ചര്‍ച്ചയായി. ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജില്ലാ ഭാരവാഹികളായ വി.എം ഇല്‍യാസ് ഫൈസി, ഹംസ മുസ്‌ലിയാര്‍, മൊയ്തീന്‍ കുട്ടി മൗലവി, സി.പി.മുഹമ്മദ് ഫൈസി, പി.വി മൊയ്തീന്‍ മൗലവി, എസ്.എം.എഫ് സെക്രട്ടറി ടി.എസ് മമ്മി,എസ്.വൈ.എസ് സെക്രട്ടറി പി.പി മുസ്തഫ മൗലവി, സുപ്രഭാതം കോര്‍ഡിനേറ്റര്‍ സി.എച്ച്.എം ഫൈസല്‍ ബദ്‌രി, മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ്. എ.എ കരീം മൗലവി, എസ്.കെ.എസ്.എസ്.എഫ്. പ്രസിഡന്റ് സിദ്ദിഖ് ബദരി സെക്രട്ടറി ഷഹീര്‍, മുഫത്തിശുമാരായ ഫസ് ലുറഹ്മാന്‍ ഫൈസി, അബ്ദുറഹ്മാന്‍ ദാരിമി, ബുസ്താനുല്‍ ഉലൂം മദ്‌റസ പ്രസിഡന്റ് ലത്വീഫ് ഹാജി, സെക്രട്ടറി അബ്ദുല്‍ കലാം പങ്കെടുത്തു.
ഏകീകൃത വ്യക്തി നിയമം കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം മതേതര ഇന്ത്യക്ക് അപമാനമാണെന്നും ഇത്തരം നീക്കങ്ങളില്‍ നിന്ന് പിന്മാറാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ തൃശൂര്‍ ജില്ലാ കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."