HOME
DETAILS

സബ് ട്രഷറിയില്‍ ചില്ലി കാശില്ല: പെന്‍ഷന്‍ ശമ്പള വിതരണം കടുത്ത പ്രതിസന്ധിയില്‍

  
backup
November 29 2016 | 22:11 PM

%e0%b4%b8%e0%b4%ac%e0%b5%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%b7%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf-%e0%b4%95

 

വടക്കാഞ്ചേരി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടി സൃഷ്ടിച്ച ജന ദുരിതം ഒരു ശമനവുമില്ലാതെ തുടരുന്നു. ബാങ്കുകളിലും ഭൂരിഭാഗം എ.ടി.എമ്മുകളിലും പണമില്ലാത്ത അവസ്ഥ ഉടലെടുത്തതോടെ ജന ദുരിതം അസഹനീയമായി. ജില്ലാ സംസ്ഥാന ഹര്‍ത്താലുകളും ഞായറും പിന്നിട്ട് ബാങ്കുകളിലേക്ക് ജനം വലിയ തോതില്‍ ഒഴുകിയെത്തിയതോടെ ഉദ്യോഗസ്ഥര്‍ വലഞ്ഞു. ഭൂരിഭാഗം എ.ടി.എമ്മുകളും അടഞ്ഞ് കിടന്നു പണമില്ലാത്ത ഏതാനും എടിഎമ്മുകള്‍ക്ക് മുന്നില്‍ റിപ്പയര്‍ എന്ന ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. വടക്കാഞ്ചേരി സബ് ട്രഷറിയില്‍ ചില്ലി കാശില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ന് മുതല്‍ ആരംഭിക്കേണ്ട പെന്‍ഷനും നാളെ മുതല്‍ നല്‍കേണ്ട ശമ്പളവും എങ്ങിനെ നല്‍കുമെന്ന് അറിയാതെ വിഷമവൃത്തത്തിലാണ് ഉദ്യോഗസ്ഥര്‍. ഇന്നലെ ട്രഷറി ഇടപാടുകള്‍ കടുത്ത നിയന്ത്രണത്തിലാണ് നടന്നത്. ട്രഷറിയിലേക്ക് പണമെത്തിക്കേണ്ട എസ്.ബി.ടി യില്‍ കറന്‍സിക്ക് അനുഭവപ്പെട്ട കടുത്ത ക്ഷാമമാണ് പ്രതിസന്ധിയായത്. ഇന്നലെ രണ്ട് ലക്ഷം രൂപ മാത്രമാണ് ട്രഷറിയിലേക്ക് അനുവദിച്ച് കിട്ടിയത്. 30 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ട്രഷറി ഓഫിസര്‍ കത്ത് നല്‍കിയത് തുക മുടക്കം കൂടാതെ നല്‍കണമെന്ന റിസര്‍വ്വ് ബാങ്കിന്റെ സര്‍ക്കുലറും എസ്ബിടിക്ക് നല്‍കിയിരുന്നു. എന്നാല്‍ തുക അനുവദിക്കാന്‍ നിര്‍വാഹമില്ലെന്നായിരുന്നു മറുപടി. യാത്ര പണമില്ലെന്നും അറിയിച്ചു. ബാങ്കിലെത്തിയത് 500 ന്റെ നോട്ടുകളാണെന്നും ഇത് എടിഎമ്മുകളിലൂടെ വിതരണം ചെയ്യാനുള്ളതാണെന്ന നിലപാടും ബാങ്ക് അധികൃതര്‍ കൈക്കൊണ്ടു. കിട്ടിയരണ്ട് ലക്ഷം രൂപ ഇന്നലെ എത്തിയവര്‍ക്കെല്ലാം വീതിച്ച് നല്‍കി. ഒരാള്‍ക്ക് പരമാവധി 4000 രൂപ വീതമാണ് നല്‍കിയത്. നാലായിരം ജീവനക്കാര്‍ക്കും അത്ര തന്നെ പെന്‍ഷന്‍കാര്‍ക്കുമാണ് വടക്കാഞ്ചേരി ട്രഷറിയില്‍ നിന്ന് പെന്‍ഷനും, ശമ്പളവും നല്‍കേണ്ടത് ഇന്ന് ആവശ്യമായ തുക ട്രഷറിയിലെത്തിയില്ലെങ്കില്‍ എല്ലാം തകിടം മറിയും ഇത് വലിയ പ്രതിഷേധവും ക്ഷണിച്ച് വരുത്തുകയാണ്. ഇതുസംബന്ധിച്ച് കേരള സ്‌റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടക്കാഞ്ചേരി ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി. ഒ.ആര്‍ സോമശേഖരന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ ചന്ദ്രന്‍ അധ്യക്ഷനായി. പി.കെ. സുബ്രഹ്മണ്യന്‍, സി.ആര്‍ രാധാകൃഷ്ണന്‍ , എസ്. സാവിത്രി, പി.എം മറിയം, തോമാസ് എം. മാത്യു, സി.എം അബ്ദുള്ള പ്രസംഗിച്ചു
പ്രതിസന്ധി പരിഹാരത്തിന് നടപടി വേണമെന്ന് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നേതൃയോഗം ആവശ്യപ്പെട്ടു. പ്രൊഫസര്‍ പുന്നക്കല്‍ നാരായണന്‍ അധ്യക്ഷനായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago