യുവകൂട്ടായ്മയുടെ തടയണ നിര്‍മാണം മാതൃകയായി
മാള: തന്‍കുളത്തെ യുവകൂട്ടായ്മയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ദിനത്തില്‍ നടത്തിയ തടയണ നിര്‍മാണം മാതൃകയായി. വരാനിരിക്കുന്ന കടുത്ത വേനലിനെ നേരിടാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായിട്ടാണ് മാളക്കടുത്ത് തന്‍കുളത്തെ യുവ കൂട്ടായ്മ ഹര്‍ത്താല്‍ ദിനത്തില്‍ തടയണ നിര്‍മാണത്തിന് സമയം കണ്ടെത്തിയത്. ഒരു രൂപ പോലും പൊതുപണം ചെലവഴിക്കാതെ തന്‍കുളം യുവ കൂട്ടായ്മ നിര്‍മിച്ചത് ഒന്നാംതരം തടയണയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെ.എല്‍.ഡി.സി കോടികള്‍ ചെലവഴിച്ച് നവീകരിച്ച തോട് ഗുണത്തേക്കാളേറെ ദോഷം ചെയ്തതിന് താല്‍കാലിക പരിഹാരം സ്വയം കണ്ടെത്തുകയായിരുന്നു ഇവര്‍. തോടിന്റെ ആഴം വര്‍ധിപ്പിച്ചപ്പോള്‍ നീരൊഴുക്ക് ഉണ്ടായെങ്കിലും വേനലില്‍ പ്രയോജനം ഇല്ലാത്ത നിലയിലായി.
ഇക്കാര്യം തിരിച്ചറിഞ്ഞാണ് ഈ യുവകൂട്ടായ്മ വെള്ളം തടഞ്ഞുനിര്‍ത്താന്‍ താല്‍കാലിക തടയണ നിര്‍മിച്ചത്. വ്യത്യസ്ത മേഖലയില്‍ ജോലിചെയ്യുന്ന തന്‍കുളത്തെ യുവ കൂട്ടായ്മ തടയണ നിര്‍മാണത്തിനായി ഒഴിവു കണ്ടെത്തിയത് ഹര്‍ത്താല്‍ ദിനത്തിലായിരുന്നു. നേരത്തെ നിശ്ചയിച്ച ഹര്‍ത്താല്‍ ആയതിനാല്‍ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയാണ് ഇരുപതോളം യുവാക്കള്‍ ചേര്‍ന്ന് തടയണ നിര്‍മിച്ചത്. ആറ് അടിയോളം ഉയരത്തിലാണ് തടയണ നിര്‍മിച്ചത്. (ബൈറ്റ്) നീരൊഴുക്ക് അവസാന ഘട്ടത്തിലെത്തിയെങ്കിലും രണ്ട് ദിവസത്തിനകം തോട് നിറയ്ക്കാനാകുമെന്നാണ് കരുതുന്നത്.ഇവിടെ സ്ഥിരം തടയണ നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കെ.എല്‍.ഡി.സി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. വെള്ളം തടഞ്ഞ് നിര്‍ത്തി കൃഷിക്ക് പ്രയോജനം ലഭിക്കുന്ന തരത്തില്‍ സ്ഥിരം തടയണ വേണമെന്ന ആവശ്യം പരിഹരിക്കാതെ വന്നപ്പോഴാണ് യുവാക്കള്‍ ഒരു രൂപ പോലും ചെലവഴിക്കാതെ താല്‍കാലിക ആശ്വാസം കണ്ടെത്തിയത്.
വെള്ളം ഇല്ലാത്തതിനാല്‍ ഈ മേഖലയില്‍ നിരവധി ഏക്കര്‍ കൃഷിസ്ഥലമാണ് തരിശ് കിടക്കുന്നത്. കൃഷിക്ക് ആവശ്യമായ വെള്ളം മാത്രമല്ല ഈ മേഖലയിലെ കുടിവെള്ളം മുട്ടാതിരിയ്ക്കാനും തടയണ പ്രയോജനപ്പെടും. വര്‍ഷക്കാലത്ത് കൃഷിയിടങ്ങളില്‍ നിന്ന് വെള്ളം ഒഴുക്കിക്കളയുന്നതിനും വേനലില്‍ തിരിച്ചു കയറ്റുന്നതിനുമായാണ് കെ.എല്‍.ഡി.സി.നാലര കോടി രൂപ ചെലവഴിച്ച് തോട് നവീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."