കുന്നംകുളം ഉപജില്ല കലോത്സവം; വേലൂര്‍ ഹയര്‍സെക്കന്‍ഡറിയില്‍ ഇന്ന് തുടങ്ങും
കുന്നംകുളം: ഉപജില്ല സ്കൂള്‍ കലോത്സവം ഇന്ന് മുതല്‍ ഡിസംബര്‍ 1,2,3 ദിവസങ്ങളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വേലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നാലു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ നാലായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും.ഇന്ന് രാവിലെ ഒന്‍പതു മണിക്ക് വേലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കുന്നംകുളം ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ പി.സച്ചിദാനന്ദന് പതാക ഉയര്‍ത്തുന്നതോടെ കലോത്സവത്തിന് തുടക്കമാവും. നാളെ രാവിലെ ഒന്പതരക്ക് നടക്കുന്ന സമ്മേളനം വ്യവസായ-കായിക വകുപ്പ് മന്ത്രി എ.സി. മൊയ്തീന് ഉദ്ഘാടനം ചെയ്യും. തൃശൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ മുഖ്യാതിഥിയായിരിക്കും. വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി ദിലീപ്കുമാര് കലോത്സവ സന്ദേശം നല്‍കും. മണലൂര്‍ എം.എല്‍.എ. മുരളി പെരുനെല്ലി അധ്യക്ഷനാകും. ശനിയാഴ്ച വൈകീട്ട് അഞ്ചരക്ക് നടക്കുന്ന സമാപന സമ്മേളനം സി. എന്‍. ജയദേവന് എം.പി ഉദ്ഘാടനം ചെയ്യും. വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കര അധ്യക്ഷനാകും. ചൊവന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് എ.വി.സുമതി മുഖ്യാതിഥിയായി പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ പി.സച്ചിദാനന്ദന്, വേലൂര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സി.എസ്. രാധാകൃഷ്ണന്, പബ്ലിസിറ്റി കണ്‍വീനര്‍ കെ. ഉണ്ണികൃഷ്ണന്, സി. ജെ. ജിജു തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."