നോട്ടുപ്രതിസന്ധി: ധനസഹായത്തിന് അപേക്ഷിച്ചവര്‍ ആശങ്കയില്‍
ഷൊര്‍ണൂര്‍: നോട്ട് പ്രതിസന്ധി കാരണം പട്ടിക ജാതി വികസനകോര്പറേഷന് മുഖേന വിവിധ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിച്ചവര്‍ ആശങ്കയില്‍. നഗരസഭ പ്രദേശത്ത് സ്ഥലം വാങ്ങാനായി അന്‍പതു പേരും, വീടു വെക്കാനായി നാല്പതു പേരും, റിപ്പയറിങ്ങിനായി നാല്പതോളം പേരും അപേക്ഷ കൊടുത്ത് നടപടികള്‍ക്കു ശേഷം ബാങ്കിനെ സമീപിച്ചപ്പോഴാണ് നോട്ട് പ്രതിസന്ധി ഉയര്‍ന്നുവന്നത്. സ്ഥലം വാങ്ങാന്‍ ഒരു അപേക്ഷകന് നാലു ലക്ഷം രൂപയാണ് അനുവദിക്കുക.
നാലു ലക്ഷം രൂപ സ്ഥലം കൊടുക്കുന്ന ആളുടെ പേരിലാണ് ബാങ്ക് കൊടുക്കുക. ബാങ്കിന്റെ ഇപ്പോഴത്തെ സാഹചര്യം കാരണം പല ആളുകളും സ്ഥലം കൊടുക്കാന്‍ മുന്നോട്ടു വരാത്തതും പ്രശ്നമായി. വീടുവെക്കാന്‍ നാലു ഗഡുക്കളായാണ് പൈസ ലഭിക്കുന്നതെങ്കിലും ഒന്നാം ഗഡു പൈസയും ഇതുവരെ അപേക്ഷകന് ലഭിച്ചിട്ടില്ല. മൂന്നുലക്ഷം രൂപയുയാണ് വീടുവെക്കാനുള്ള ധനസഹായം. വീട് റിപ്പയര്‍ ചെയ്യാനും സമാനസ്വാഭാവമുള്ളതാണ്. ഇതിന് ഒരു അപേക്ഷകന് അന്‍പതിനായിരം രൂപയാണ് ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."