സി.പി.എം അണികളെ അക്രമത്തിന്റെ പാതയില്‍ നിന്നു പിന്തിരിപ്പിക്കണം: മുല്ലപ്പള്ളി
വടകര: അണികളെ പ്രകോപനത്തിന്റെയും അക്രമത്തിന്റെയും പാതയില്‍ നിന്നു പിന്തിരിപ്പിക്കാന്‍ സി.പി.എം നേതൃത്വം തയാറാകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് വിധിയെ വിനയപൂര്‍വം സ്വീകരിക്കുന്നതിനു പകരം പ്രകോപനവും അക്രമവും സൃഷ്ടിക്കുന്നതു ന്യായീകരിക്കാന്‍ കഴിയില്ല. ഭരണമാറ്റം പലയിടത്തും സാമൂഹ്യ വിരുദ്ധന്മാര്‍ക്ക് അഴിഞ്ഞാടാനുള്ള അവസരം ഒരുക്കിയിരിക്കുകയാണെും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.
വീടുകളും പാര്‍ട്ടി ഓഫിസുകളും സ്ഥാപനങ്ങളും പരക്കെ അക്രമിക്കപ്പെടുകയാണ്. ജനങ്ങളുടെ സൈ്വരജീവിതം തകരാറിലാക്കുന്ന അക്രമങ്ങള്‍ അപലപനീയമാണ്. വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് അക്രമങ്ങള്‍ക്കിരയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. പ്രകോപനങ്ങളില്‍ അകപ്പെടാതെ ജനങ്ങള്‍ സംയമനം പാലിക്കണം. പൊലിസ് തികഞ്ഞ ജാഗ്രത പാലിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."