ജലദൗര്‍ലഭ്യം നേരിടാന്‍ കൂട്ടായ യജ്ഞം വേണം: മന്ത്രി കടകംപള്ളി
പോത്തന്‍കോട്: കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ജലദൗര്‍ലഭ്യമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ജലദൗര്‍ലഭ്യത്തിന്റെ വെല്ലുവിളി നേരിടാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിത കേരളം പദ്ധതിക്കു ജനങ്ങളുടെ കൂട്ടായ യജ്ഞം വേണമെന്നും മന്ത്രി പറഞ്ഞു.
പോത്തന്‍കോട് ഗ്രാമപഞ്ചായത്തിന്റെ ഒന്നാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സി.ദിവാകരന്‍ എം.എല്‍.എ അധ്യക്ഷനായി. പോത്തന്‍കോടും വേങ്ങോടും സൗജന്യ വൈ-ഫൈ , സ്ത്രീകള്‍ക്കുള്ള യോഗാ പരിശീലനം, യു.പി സ്‌കൂളുകളില്‍ നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കല്‍ എന്നിവയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. കേരള സ്‌കൗട്ട്-ഗൈഡ്‌സ് സംസ്ഥാന കമ്മിഷണര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട പോത്തന്‍കോട് യു.പി.എസ് പ്രഥമാധ്യാപിക ടി.അനിതകുമാരി, കാനഡയില്‍ നടന്ന തായ്‌കൊണ്ട മത്സരത്തില്‍ ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ എല്‍.വി.എച്ച്.എസിലെ വിദ്യാര്‍ഥിനി മൈബം ചന്‍ചമ്പി ദേവി, കരാട്ടെ ഇന്റര്‍നാഷണല്‍ റിന്‍ഷിപട്ടം ജേതാവ് ഡി.രാധാകൃഷ്ണന്‍ നായര്‍, മികച്ച പാരാലീഗല്‍ വോളന്റെിയര്‍ അരുണാഭായി, ദേശീയവടം വലി മത്സര വെങ്കല മെഡല്‍ ജേതാവ് സുബാഷ് കാവുവിള, മികച്ച അങ്കണനവാടി വര്‍ക്കര്‍ ജി.ജയകുമാരി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ആശ്രയ ഗുണഭോക്താക്കള്‍ക്കുള്ള ആനുകൂല്യ വിതരണവും കേരളോത്സവ വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലന്‍ നായര്‍, സെക്രട്ടറി കെ.ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ്, ജില്ലാ പഞ്ചായത്തംഗം എസ്.രാധാദേവി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നസീമ, വിനീത വിജയന്‍, വൈസ്. പ്രസി ഷീനമധു, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ദിലീപ്കുമാര്‍, എ.സബീന, നേതാജിപുരം അജിത്ത്, പഞ്ചായത്തംഗങ്ങളായ കരൂര്‍ഹരി, രാജീവ് കുമാര്‍, പത്മിനി, എസ്.വി.സജിത്ത്, ബിന്ദു, റിയാസ് എന്നിവര്‍ സംസാരിച്ചു. മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജെ.സുലോചന, ജി.വാമദേവന്‍നായര്‍ എന്നിവരെ ആദരിച്ചു. തുടര്‍ന്ന് മിഷന്‍ ഇന്റര്‍നാഷണല്‍ ജപ്പാന്‍ പോത്തന്‍കോടിന്റെ കരാട്ടെ പ്രകടനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."