മോദിയെ വിമര്‍ശിച്ചതു തിരുത്താന്‍ അഭ്യര്‍ഥിച്ചത് കാന്തപുരം: സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
കോഴിക്കോട്: കഴിഞ്ഞ ദിവസം കാന്തപുരം വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കടപ്പുറത്ത് നടന്ന അവകാശ സംരക്ഷണ സമ്മേളനത്തില്‍ മോദിയെ വിമര്‍ശിച്ചു നടത്തിയ പരാമര്‍ശം അതേവേദിയില്‍ വച്ചു തന്നെ പിന്‍വലിച്ചതു കാന്തപുരത്തിന്റെ നിര്‍ദേശ പ്രകാരമാണെന്നു സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി. പ്രസംഗത്തിനു ശേഷം കാന്തപുരത്തിന്റെ അടുത്തു പോയി ഇരുന്നപ്പോള്‍ പ്രയോഗിച്ച പദം വേണ്ടായിരുന്നുവെന്നു തന്നോടു പറഞ്ഞു.
പരിപാടി നടത്തുന്നത് കാന്തപുരത്തിന്റെ നേതൃത്വത്തിലായതിനാല്‍ സഭാ മര്യാദയനുസരിച്ചു തിരുത്താം എന്നു കാന്തപുരത്തോടു പറയുകയായിരുന്നുവെന്ന് അദ്ദേഹം സുപ്രഭാതത്തോട് പറഞ്ഞു. വേദിയില്‍ മറ്റൊരാള്‍ സംസാരിച്ചു കൊണ്ടിരിക്കെയായതിനാല്‍ ശേഷം പ്രയോഗിച്ച പദം നിങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാവുമെന്നതിനാല്‍ ഈ വേദിയില്‍ നിന്നും പിന്‍വലിക്കുന്നെന്നും അടുത്ത വേദിയില്‍ പറയാനായി തന്റെ നിഘണ്ടുവില്‍ ഏറ്റവും ആദ്യം ആ പദം സൂക്ഷിക്കുമെന്നും പറഞ്ഞ ശേഷമാണു സ്വാമി വേദി വിട്ടത്.
ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരേ മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമ്പോള്‍ അതിനെതിരായ നിലപാടാണു കാന്തപുരം വിഭാഗം സ്വീകരിച്ചത്. കടപ്പുറത്തെ ചടങ്ങില്‍ വച്ചു വിശിഷ്ടാതിഥിയായി സംസാരിച്ച സ്വാമിയെ കാന്തപുരം തന്നെ ഇടപ്പെട്ടു തിരുത്തിച്ചതുമായി ബന്ധപ്പെട്ടു സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാണു നടക്കുന്നത്. ഇതു കാന്തപുരം വിഭാഗത്തില്‍ തന്നെ അമര്‍ഷമുണ്ടാകാന്‍ കാരണമായിട്ടുണ്ട്. സംഘടനാ വിരുദ്ധ പക്ഷത്തുള്ളവരെ തെറി പറയുമ്പോള്‍ പ്രതികരിക്കാത്ത കാന്തപുരം മോദിയെ വിമര്‍ശിക്കുമ്പോള്‍ മാത്രം ശക്തമായി രംഗത്തെത്തുന്നതിനെതിരേയും വലിയ വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. മോദിയെ പ്രശംസിച്ചു കൊണ്ടുള്ള നിലപാടാണ് അവര്‍ ഇത്രയും കാലം എടുത്തത്. ഗുജറാത്ത് കലാപത്തെക്കുറിച്ച് അറിയില്ലെന്നും ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചതായി കരുതുന്നില്ലെന്നുമുള്ള കാന്തപുരത്തിന്റെ നിലപാട് വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു
വീഡിയോ കടപ്പാട് യൂട്യൂബ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."